Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightകുറ്റിപ്പുറം...

കുറ്റിപ്പുറം മദ്യദുരന്തക്കേസ്​ പ്രതി കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
firoz
cancel

മ​ഞ്ചേ​രി: കു​റ്റി​പ്പു​റം വി​ഷ​മ​ദ്യ ദു​ര​ന്ത​ക്കേ​സി​ലെ പ്ര​തി പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. പാ​ല​ക്കാ​ട് കൈ​പ്പു​റം സ്വ​ദേ​ശി ബാ​ബു എ​ന്ന പു​ളി​ക്ക​ൽ ഫി​റോ​സി​നെ​യാ​ണ് (38) ജി​ല്ല ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്​ സ്ക്വാ​ഡും മ​ഞ്ചേ​രി പൊ​ലീ​സും ചേ​ർ​ന്ന് മു​ട്ടി​പ്പാ​ല​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ക​ഞ്ചാ​വ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ആ​റ് പേ​രെ​യാ​ണ് കൊ​ണ്ടോ​ട്ടി​യി​ലും മേ​ലാ​റ്റൂ​രി​ലും നി​ന്നു​മാ​യി ജി​ല്ല ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്​ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നാ​ണ് ഫി​റോ​സി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

2010ലെ ​കു​റ്റി​പ്പു​റം വി​ഷ​മ​ദ്യ ദു​ര​ന്ത​ക്കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ളം ജ​യി​ലി​ൽ കി​ട​ന്ന പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്. നാ​ർ​ക്കോ​ട്ടി​ക്​ ഡി​വൈ.​എ​സ്.​പി പി.​പി. ഷം​സി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം മ​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. അ​ഭി​ലാ​ഷ്, എ​സ്.​ഐ ഉ​മ്മ​ർ മേ​മ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്​ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ് എ​ന്നി​വ​ർ​ക്ക് പു​റ​മെ മ​ഞ്ചേ​രി സ്​​റ്റേ​ഷ​നി​ലെ ഷ​ഹ​ബി​ൻ, ഹ​രി​ലാ​ൽ, സ​ലീം എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestGanja casecannabis
News Summary - Kuttipuram Alcohol tragedy case accused arrested with cannabis
Next Story