ലിഫ്റ്റിൽ കുടുങ്ങിയ മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
text_fieldsമഞ്ചേരി: മിനി സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലെ ലിഫ്റ്റിൽ കുടുങ്ങിയ മധ്യവയസ്കരായ മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ 10.15നാണ് സംഭവം. സ്ഥലത്തെത്തിയ സേന ലിഫ്റ്റിൽ കുടുങ്ങിയവർക്ക് ആവശ്യമായ നിർദേശവും ധൈര്യവും നൽകി ഉപകരണങ്ങൾ ഉപയോഗിച്ച് വൈകാതെ അവരെ രക്ഷപ്പെടുത്തുകയായിരുന്നു. സാങ്കേതിക തകരാറുമൂലം ഒന്നാം നിലയിലേക്ക് എത്തുന്നതിന് മുമ്പ് ലിഫ്റ്റ് നിന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.
മഞ്ചേരി അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ എം. അബ്ദുൽ കരീമിെൻറ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ വി.സി. രഘുരാജ്, കെ.പി. അരുൺലാൽ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ (ഡ്രൈവർ) ഒ. സൂരജ്, ഹോം ഗാർഡുമാരായ എൻ. സനു, പി. സുരേഷ്, കെ. അബ് ദുൽ സത്താർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

