കോവിഡ് ചികിത്സക്കിടെ മുങ്ങിയ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
text_fieldsമഞ്ചേരി: കോവിഡ് ചികിത്സ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ഒരാഴ്ച പിന്നിട്ടിട്ടും തുമ്പായില്ല.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ കോഴിക്കോട് കല്ലായി സ്വദേശി കൈന്നൽ പറമ്പിൽ വീട്ടിൽ നൗഷാദ് എന്ന റംഷാദാണ് (20) ആശുപത്രി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുങ്ങിയത്. രണ്ടാം തവണയാണ് ഇയാൾ രക്ഷപ്പെടുന്നത്. ഇത്തവണ കോവിഡ് പോസിറ്റിവാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.
മലപ്പുറം, കൊണ്ടോട്ടി, കുന്ദമംഗലം, മഞ്ചേരി, വടകര, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ മോഷണക്കേസുകളിലെ പ്രതിയാണ് റംഷാദ്. സ്പെഷൽ സ്ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

