Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെ​ള്ളി​യാ​ഭ​ര​ണം...

വെ​ള്ളി​യാ​ഭ​ര​ണം മോ​ഷ്​ടി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
prakash
cancel
camera_alt

പ്രകാശൻ

വേ​ങ്ങ​ര: പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍ മാ​ത്രം മോ​ഷ് ടി​ക്കു​ന്ന​യാ​ള്‍ വേ​ങ്ങ​ര പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. മു​ക്കം സ്വ​ദേ​ശി​യാ​യ മ​ത്താ​ട്ടി​ൽ പ്ര​കാ​ശ് (55) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16ന് ​ക​ട​യി​ൽ ആ​ഭ​ര​ണം വാ​ങ്ങാ​നെ​ത്തി 300ഗ്രാം ​വെ​ള്ളി ക​വ​ര്‍ന്ന കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ് റ്റി​ലാ​യ​ത്.

വേ​ങ്ങ​ര ടൗ​ണി​ൽ മ​സ്ജി​ദ് ബ​സാ​റി​ൽ പു​ള്ളി​ശ്ശേ​രി പ​റ​മ്പി​ല്‍ അ​ബൂ​ബക്കറിന്‍റെ സ​ഫ ജ്വ​ല്ല​റി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​മ​സ്ഥ​നേ​യും ജീ​വ​ന​ക്കാ​ര​നേ​യും ക​ബ​ളി​പ്പി​ച്ചാ​ണ്​ 25,000 രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന ആ​ഭ​ര​ണം അ​പ​ഹ​രി​ച്ച​ത്.

ജ്വ​ല്ല​റി​ക​ളി​ല്‍ ക​യ​റി ആ​ഭ​ര​ണ​ങ്ങ​ള്‍ക്ക് മേ​ല്‍ കു​ട​യോ പേ​ഴ്‌​സോ വെ​ച്ച് മോ​ഷ് ടി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ പ​തി​വെ​ന്നും കോ​ഴി​ക്കോ​ട്, നാ​ദാ​പു​രം, കു​റ്റ്യാ​ടി പൊ​ലീ​സ് പ​രി​ധി​ക​ളി​ല്‍ സ​മാ​ന മോ​ഷ​ണ​ങ്ങ​ള്‍ ഇ​യാ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വേ​ങ്ങ​ര സി.​ഐ എ. ​ആ​ദം​ഖാ​ന്‍ പ​റ​ഞ്ഞു.നി​ല​വി​ല്‍ കോ​ഴി​ക്കോ​ട് വാ​ട​ക​മു​റി​യി​ലാ​ണ് ഇ​യാ​ളു​ടെ താ​മ​സം.

വേ​ങ്ങ​ര ബ​സ് സ് ​റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​രി​സ​ര​ത്തെ മ​റ്റൊ​രു ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ന്‍ പോ​ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ മ​ല​പ്പു​റം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftpolice
News Summary - Man arrested for stealing silver jewelery
Next Story