സ്കൂട്ടറും വാഹനസാമഗ്രികളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsസുധീഷ്
മേലാറ്റൂർ: വർക്ക്ഷോപ്പിൽനിന്ന് സ്കൂട്ടറും വാഹനസാമഗ്രികളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. മേലാറ്റൂർ റെയിൽവേ ഗേറ്റിന് സമീപമുള്ള നിറം സ്പ്രേ വർക്ക്ഷോപ്പിൽനിന്ന് മോഷണം നടത്തിയ അമരമ്പലം സ്വദേശി തെക്കേപ്പാട്ടിൽ സുധീഷിനെയാണ് (25) മേലാറ്റൂർ പൊലീസ് പെരിന്തൽമണ്ണയിൽനിന്ന് പിടികൂടിയത്. ഈ മാസം 21ന് പുലർച്ച അഞ്ചോടെയാണ് മോഷണം നടന്നത്.
അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന സ്കൂട്ടർ, വർക്ക്ഷോപ്പിലുണ്ടായിരുന്ന കാറിെൻറ ബാറ്ററി, ജീപ്പിെൻറ ഡിസ്ക്, രണ്ട് സ്പ്രേ ഗൺ എന്നിവയാണ് മോഷ്ടിച്ചത്. മേലാറ്റൂർ വലിയപറമ്പ് സ്വദേശി 'ശിശിരം' വീട്ടിൽ വേണുഗോപാലിെൻറയാണ് സ്കൂട്ടർ.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചൊവ്വാഴ്ച അർധരാത്രിയോടെ പെരിന്തൽമണ്ണയിൽനിന്ന് പിടിയിലായത്. അന്വേഷണത്തിന് മേലാറ്റൂർ സി.ഐ പി.കെ. ജിതേഷിെൻറ നേതൃത്വത്തിൽ എസ്.ഐ ടി.പി. അഷ്റഫലി, എ.എസ്.ഐ രാമചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, ഷൈജു, വിജയൻ, സജീർ, അജീഷ്, ഹോംഗാർഡ് ജോൺ എന്നിവർ പങ്കെടുത്തു.