മൂന്നക്ക എഴുത്ത് ലോട്ടറി ചൂതാട്ടം: യുവാവ് പിടിയിൽ
text_fieldsപൂക്കോട്ടുംപാടം: സർക്കാർ ലോട്ടറിക്ക് സമാന്തരമായി അനധികൃതമായി മൂന്നക്ക എഴുത്ത് ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ചെറുവണ്ണൂർ മുഴിപ്പോത്ത് സ്വദേശി മരുതൂരിടം വീട്ടിൽ ബിനിൽ കൃഷ്ണയെയാണ് (31) പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 10ഓടെ പൂക്കോട്ടുംപാടം അങ്ങാടിയിലെ ചന്ത പോക്കറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം.
പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധിയിൽ എഴുത്ത് ലോട്ടറി വ്യാപകമായി നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ പി. അബ്ദുൽ കരീമും സംഘവും നടത്തിയ പട്രോ ളിങ്ങിനിടയിലാണ് പ്രതി പിടിയിലായത്. പ്രതിയിൽ നിന്ന് അനധികൃത ലോട്ടറി ഇടപാടുകൾക്ക് ഉപയോഗിച്ച മൊബൈൽ ഫോൺ, മൂന്നക്ക നമ്പറുകൾ രേഖപ്പെടുത്തിയ നോട്ട് ബുക്ക്, ചൂതാട്ടത്തിലൂടെ ലഭിച്ചതെന്ന് കരുതുന്ന 6,000 രൂപ എന്നിവ പിടിച്ചെടുത്തു. നടപടികൾ പൂർത്തിയാക്കിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ പ്രതിക്ക് നോട്ടീസ് നൽകി. സി.പി.ഒ രതീഷ്, ഹോം ഗാർഡ് സോമൻപിള്ള എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

