Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമമ്പാട് ഇനി ഡിജിറ്റൽ...

മമ്പാട് ഇനി ഡിജിറ്റൽ പഞ്ചായത്ത്‌

text_fields
bookmark_border
Digital Survey Office
cancel

മ​മ്പാ​ട്: മ​മ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് സേ​വ​നം ആ​രം​ഭി​ച്ചു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് പു​ള്ളി​പ്പാ​ടം ശാ​ഖ​യു​മാ​യി കൈ​കോ​ർ​ത്താ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പി.​ഒ.​എ​സ് മെ​ഷീ​നും ക്യു.​ആ​ർ കോ​ഡും സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എ.​ജി.​എം എ.​കെ. ര​ഞ്ജി​തി​ൽ​നി​ന്ന് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ ടി. ​ശ്രീ​നി​വാ​സ​ൻ, പ​ഞ്ചാ​യ​ത്ത്‌ ഓ​ഡി​റ്റ​ർ സൂ​പ്പ​ർ​വൈ​സ​ർ ഖാ​ലി​ദ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​ട​ക്കേ​ണ്ട ഫീ​സു​ക​ൾ ഇ​നി​മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ൾ വ​ഴി അ​ട​ക്കാ​ൻ സാ​ധി​ക്കും. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ടി. അ​ഹ​മ്മ​ദ്, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൻ സി​നി ഷാ​ജി, സെ​ക്ര​ട്ട​റി പി. ​അ​വി​സ​ന്ന, അ​ക്കൗ​ണ്ട​ന്റ് പി. ​നാ​സി​ർ, ബാ​ങ്ക് മാ​നേ​ജ​ർ പി. ​ആ​ന​ന്ദ്, സി. ​വി​നീ​ത്, കെ.​കെ. ലി​ജേ​ഷ്, മ​റ്റു പ​ഞ്ചാ​യ​ത്ത്‌ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:digital panchayat
News Summary - Mampad is now a digital panchayat
Next Story