സിദ്ദീഖ് കാപ്പെൻറ മോചനം: പൊതുസമൂഹം ശബ്ദമുയര്‍ത്തണം –മുനവ്വറലി തങ്ങള്‍
text_fieldsമലപ്പുറം: മാധ്യമ പ്രവര്ത്തകൻ സിദ്ദീഖ് കാപ്പെൻറ ജയില്‍ മോചനത്തിന് പൊതുസമൂഹം ശബ്ദമുയര്‍ത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തില്‍ മുസ്ലിം ലീഗും യൂത്ത് ലീഗും ആവശ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കലക്റേറ്റിന് മുന്നില്‍ കേരള പത്രപ്രവര്‍ത്തക യൂനിയെൻറ സഹകരണത്തോടെ സിദ്ദീഖ് കാപ്പന് ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച കാപ്പന് കുടുംബത്തിെൻറ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനവ്വറലി.
ഐക്യദാര്‍ഢ്യ സമിതി ചെയര്മാന് എന്‍.പി. ചെക്കുട്ടി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, കെ.എന്‍.എ. ഖാദര്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആലിപ്പറ്റ ജമീല, പാലോളി കുഞ്ഞിമുഹമ്മദ്, പി.എ. പൗരന്, കെ.എസ്. ഹരിഹരന്, കെ.പി.ഒ. റഹ്മത്തുല്ല, സാദിഖ് നടുത്തൊടി, വി. റിനിഷ, പി.കെ. സുജീര്‍, എസ്. മഹേഷ് കുമാര്‍, ഷംസുദ്ദീന് മുബാറക്, പി. സുന്ദര്‍ രാജന്, കെ.പി.എം. റിയാസ്, ഗണേഷ് വടേരി, ഷെയ്ക് റസല്‍, പി.എ.എം. ഹാരിസ്, മുസ്തഫ കാപ്പന്, ഷമീമ, ഫായിസ, സിദ്ദീഖ് കാപ്പെൻറ ഭാര്യ റൈഹാനത്ത്, അംബിക എന്നിവര്‍ സംസാരിച്ചു.