മലപ്പുറത്ത് ആരോഗ്യപ്രവർത്തകർക്കും ജീവനക്കാർക്കുമായി പുതിയ സർവിസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി
text_fieldsപെരിന്തൽമണ്ണ: ആശുപത്രി ജീവനക്കാരുടെ യാത്രക്ക് പ്രാധാന്യം നൽകി കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് ബസ് സർവിസ് ആരംഭിച്ചു. തിങ്കളാഴ്ച മലപ്പുറം-പെരിന്തൽമണ്ണ റൂട്ടിലാണ് സർവിസ് ആരംഭിച്ചത്. രാവിലെ 7.15ന് മലപ്പുറത്ത് നിന്നും തുടങ്ങി എട്ടുമണിക്ക് പെരിന്തൽമണ്ണയിൽ എത്തും. 3.15ന് പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ട് നാലിന് മലപ്പുറത്തെത്തും.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മേയ് 13 മുതൽ മലപ്പുറം സിവിൽ സ്റ്റേഷനിലേക്കുള്ള ജീവനക്കാർക്കായി രാവിലെ 9.20 പെരിന്തൽമണ്ണയിൽ നിന്നും വൈകീട്ട് 5.10 ന് മലപ്പുറത്തുനിന്ന് തിരിച്ചും സർവിസ് നടത്തുന്നുണ്ട്. മേയ് 10 മുതൽ മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന് രാവിലെ 6.45 ന് പെരിന്തൽമണ്ണയിലേക്കും തിരികെ 3.15 മണ്ണാർക്കാട്ടേക്കും സർവിസ് നടത്തുന്നുണ്ട്. മേയ് 10 മുതൽ തന്നെയാണ് മഞ്ചേരി മെഡിക്കൽ കോളജിലേക്കുള്ള സർവിസുകളും ആരംഭിച്ചത്.
രാവിലെ 6.45, 12.45, വൈകീട്ട് 6.45 സമയങ്ങളിൽ മഞ്ചേരിയിലേക്കും തിരിച്ച് രാവിലെ എട്ട്, ഉച്ചക്ക് രണ്ട്, രാത്രി എട്ട് സമയങ്ങളിൽ തിരിച്ച് പെരിന്തൽമണ്ണയിലേക്കും കെ.എസ്.ആർ.ടി.സി സർവിസുകൾ നടത്തുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

