ഫലസ്തീൻ ഫോറം: പങ്കെടുക്കാൻ മലപ്പുറം സ്വദേശിനിയും
text_fieldsആദില
മലപ്പുറം: ദോഹയിൽ 24 മുതൽ 26 വരെ നടക്കുന്ന നാലാമത് വാർഷിക ഫലസ്തീൻ ഫോറത്തിൽ എടക്കര നരോക്കാവ് സ്വദേശിയായ ഗവേഷക വിദ്യാർഥി ആദില അബ്ദുൽ ഹമീദ് പങ്കെടുക്കും. ഫലസ്തീൻ സംബന്ധിച്ച ചരിത്രം, സമകാലീന രാഷ്ട്രീയ സാഹചര്യം, മാനവിക വിഷയങ്ങൾ എന്നിവയെ ആസ്പദമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരും സാമൂഹ്യ പ്രവർത്തകരും ഒരുമിക്കുന്ന അന്താരാഷ്ട്ര വേദിയാണ് ഈ ഫോറം.
പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജിലെ പി.എച്ച്.ഡി ഗവേഷകയായ ആദില അബ്ദുൽ ഹമീദിന് 2025ൽ എൻ.വൈ.യു അബൂദബിയിൽ ഹുമാനിറ്റീസ് റിസർച്ച് ഫെലോഷിപ്പും ലഭിച്ചിരുന്നു. സുല്ലാമുസ്സലാം അറബിക് കോളജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ നെറ്റ്വർക്ക് ഓഫ് മെമ്മറി സ്റ്റഡീസ് എന്ന അക്കാദമിക് സംഘടനയുടെ അംഗമായ അവർ, സിനിമയിൽ മെമ്മറി, ട്രോമ, പ്രതിനിധാനം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചും ഫലസ്തീനിയൻ സിനിമകളെ ആസ്പദമാക്കിയും ഗവേഷണം നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

