Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം നഗരസഭ കൗൺസിലർ...

മലപ്പുറം നഗരസഭ കൗൺസിലർ വി.കെ. റിറ്റു നിര്യാതനായി

text_fields
bookmark_border
VK Ritu, Malappuram Municipality
cancel
Listen to this Article

മലപ്പുറം: മലപ്പുറം നഗരസഭ 31-ാം വാര്‍ഡ് കൈനോട്​ കൗൺസിലർ കോട്ടപ്പടി വലിയവരമ്പ് കാളന്തട്ട വീട്ടിൽ വി.കെ. റിറ്റു (33) നിര്യാതനായി. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളം ചികിത്സയിലായിരുന്നു. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചൊവ്വാ​ഴ്ച വൈകീട്ട്​ അഞ്ചു മണിയോടെയായിരുന്നു അന്ത്യം.

ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്‍റ്​​, കോട്ടപ്പടി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം, മൈലപ്പുറം ബ്രാഞ്ച് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മലപ്പുറം എയിഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റി ജീവനക്കാരനായിരുന്നു.

അച്ഛൻ: പരേതനായ കോരക്കുട്ടി. അമ്മ: കാർത്യായനി. ഭാര്യ: ദിദി‍. മകൻ: രണ്ട് മാസം പ്രായമായ ഒലിൻ. സഹോദരി: വി.കെ. പ്രിയങ്ക (പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക്). സംസ്കാരം ബുധനാഴ്ച നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram MunicipalityVK Ritu
News Summary - Malappuram Municipal Councilor VK Ritu passed away
Next Story