ഭിന്നശേഷിക്കാർക്ക് മാത്രമായി മലപ്പുറത്ത് നഗരസഭയുടെ വാക്സിനേഷൻ ക്യാമ്പ്
text_fieldsമലപ്പുറം ഗവ.ഗേള്‍സ് ഹയർസെക്കണ്ടറി സ്കൂളില്‍ നടന്ന ഭിന്നശേഷി വാക്സിനേഷന് ക്യാമ്പിൽ നിന്ന്
മലപ്പുറം: നഗരസഭയിലെയും സമീപ പഞ്ചായത്തിലെയും ഭിന്നശേഷിക്കാർക്കും പ്രത്യേക വാക്സിനേഷൻ ക്യാമ്പ് നടത്തി.നഗരസഭയുടെ നേതൃത്വത്തിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയാണ് വാക്സിൻ നൽകിയത്.
ജനപ്രതിനിധികൾക്ക് പുറമേ ട്രോമാകെയർ, ആർ.ആർ.ടി വളൻറിയർമാർ, ആശ വർക്കർമാർ എന്നിവർ വീൽചെയറിലും സ്ട്രെച്ചറുകളിലുമായി എത്തിയ രോഗികളെ കൊണ്ടുവന്നു പങ്കെടുപ്പിച്ചു.
ക്യാമ്പിൽ മുഴുവൻ പേർക്കും ഒന്നാംഘട്ട വാക്സിനേഷൻ നടത്തി. നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ്, സി.പി. ആയിശാബി, കൗൺസിലർമാരായ മഹമൂദ് കോതേങ്ങൽ, ശിഹാബ് മൊടയങ്ങാടൻ, സി.കെ. സഹീർ, ശാഫി മൂഴിക്കൽ, സമീറ മുസ്തഫ, പി.സ്.എ ഷബീർ എന്നിവർ സംബന്ധിച്ചു.