മലപ്പുറം ഒരുങ്ങി; ആകെ 36.32 ലക്ഷം വോട്ടര്‍മാര്‍
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായതായി കലക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. ജില്ലയിൽ വോട്ടര്‍പട്ടിക, പോളിങ് സ്റ്റേഷനുകള്‍, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കി. ആകെ വോട്ടര്‍മാരുടെ എണ്ണം 36,32,210 ആണ്. ഇതില്‍ 18,19,198 പുരുഷന്മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ്. 29,796 പേര് ഭിന്നശേഷി വോട്ടര്‍മാരും 41,962 പേര് പ്രവാസി വോട്ടര്‍മാരുമാണ്. 1,11,463 യുവ വോട്ടര്‍മാരും 1,831 സര്‍വിസ് വോട്ടര്‍മാരും ജില്ലയിലുണ്ട്.
3,682 പോളിങ് സ്റ്റേഷനുകൾ
ജില്ലയിൽ 3,682 പോളിങ് സ്റ്റേഷനുകളാണുള്ളത്. 80 വനിതാ സൗഹൃദ ബൂത്തുകളും 48 മാതൃകാ പോളിങ് സ്റ്റേഷനുകളും തയാറാക്കിയിട്ടുണ്ട്. മൂന്ന് ബൂത്തുകള്‍ ഭിന്നശേഷിക്കാരാണ് നിയന്ത്രിക്കുക. 15 ഇടങ്ങളിലായി 43 ബൂത്തുകള്‍ പ്രശ്ന ബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. 5172 വീതം പ്രിസൈഡിങ് ഓഫിസര്‍മാരും ഫസ്റ്റ് പോളിങ് ഓഫിസര്‍മാരും 10344 പോളിങ് ഓഫിസര്‍മാരുമടക്കം 20,688 പോളിങ് ഉദ്യോഗസ്ഥരെ ആദ്യ ഘട്ട റാന്ഡമൈസേഷന് കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുത്തു. 29നാണ് രണ്ടാംഘട്ട റാന്ഡമൈസേഷന്. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം തുടങ്ങി. ഗ്രൂപ്പ് പരിശീലനം മാര്‍ച്ച് 31ന് നടക്കും.
144 ഫ്ലയിങ് സ്ക്വാഡുകൾ
തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ തടയാന്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഒമ്പത് വീതമെന്നനിലയിൽ വ144 ഫ്ളയിങ് സ്ക്വാഡുകളും 144 സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
32 ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകളും ജില്ലയിലുണ്ട്. ഇതുകൂടാതെ ആറ് പൊതു നിരീക്ഷകരും നാല് ചെലവ് നിരീക്ഷകരും ഒരു പോലീസ് നിരീക്ഷകനും ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സുരക്ഷക്കായി ബി.എസ്.എഫിന്റെ രണ്ട് കമ്പനികള്‍ നിലവില്‍ ജില്ലയിലുണ്ട്. ഏഴ് കമ്പനികള്‍ കൂടി ഉടന്‍ എത്തും.
16 വിതരണ- സ്വീകരണ കേന്ദ്രങ്ങൾ
13 ഇടങ്ങളിലായി 16 വിതരണ - സ്വീകരണ കേന്ദ്രങ്ങളും ഏഴ് ഇടങ്ങളിലായി 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 4,603 വീതം ബാലറ്റ് യൂനിറ്റുകളും കണ്ട്രോള് യൂനിറ്റുകളും വോട്ടെടുപ്പിന് സജ്ജമാണ്. ഇവയുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി.
4,971 വിവിപാറ്റുകളും തയാറായിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ലഭിച്ചത് 216 നാമനിര്‍ദ്ദേശ പത്രികകളാണ് ഇതില്‍ 137 എണ്ണം സാധുവാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

