സുരക്ഷക്ക് അടച്ചുറപ്പില്ല
text_fieldsജനൽപാളികൾ അടർന്ന പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഴ്സുമാരുടെ വിശ്രമമുറി
പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഴ്സുമാർ അടങ്ങുന്ന സ്ത്രീ ജീവനക്കാർ രാത്രി കഴിച്ചുകൂട്ടുന്നത് ഭീതിയിൽ. ഇവർക്ക് അനുവദിച്ച വിശ്രമമുറിക്ക് അടച്ചുറപ്പില്ലാത്തതാണ് കാരണം. ആശുപത്രിയിലെ പഴയ കെട്ടിടത്തിലാണ് വിശ്രമമുറിയുള്ളത്. രാത്രി ജോലി ചെയ്യുന്ന നഴ്സിങ് അസിസ്റ്റന്‍റുമാരായ ജീവനക്കാർക്കുള്ള വിശ്രമമുറിക്കാണ് അടച്ചുറപ്പുള്ള വാതിലോ ജനലിന് പാളികളോ ഇല്ലാത്തത്.
പേര് വിശ്രമമുറിയെന്നാണെങ്കിലും ഒരുനിമിഷംപോലും ഇവിടെ മനസ്സമാധാനത്തോടെ വിശ്രമിക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
ബാഗിൽനിന്ന് പണവും എ.ടി.എം കാർഡും പലതവണ മോഷണം പോയിട്ടുണ്ട്. ഇതിനുപുറമെ സാമൂഹികവിരുദ്ധരുടെ ഒളിഞ്ഞുനോട്ടവുമുണ്ട്. പല തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. കഴിഞ്ഞ ദിവസം മുറിയിൽ വിശ്രമിക്കാനെത്തിയ ജീവനക്കാരി കണ്ടത് ബാഗുകൾ പരിശോധിക്കുന്ന കള്ളനെയാണ്. ബഹളം വെച്ചതോടെ ഇയാൾ ഓടിമറഞ്ഞു. സ്ത്രീജീവനക്കാർക്ക് മനസ്സമാധാനത്തോടെ വിശ്രമിക്കാനൊരു മുറിയും മോഷണം തടയാനുള്ള സംവിധാനവും ഒരുക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

