Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിലമ്പൂരിൽ സ്നേഹക്കൂടൊരുക്കി മലപ്പുറം ഗവ. കോളജ്
text_fieldsbookmark_border
മലപ്പുറം ഗവ. കോളജ് കൂട്ടായ്മ നിലമ്പൂർ ചന്തക്കുന്ന് ചാരൻകുളത്ത് നിർമിച്ച വീട്
മലപ്പുറം: കഴിഞ്ഞ വർഷം നിലമ്പൂരിലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് ഏഴര ലക്ഷം രൂപ ചെലവിൽ മലപ്പുറം ഗവ. കോളജ് കൂട്ടായ്മ വീടു നിർമിച്ചുനൽകി.
നിലമ്പൂർ നഗരസഭയിലെ അഞ്ചാം വാർഡിൽ ചന്തക്കുന്ന് ചാരൻകുളത്താണ് 'സ്നേഹക്കൂട്' നിർമിച്ചത്. തിങ്കളാഴ്ച പി.വി. അൻവർ എം.എൽ.എയുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ഡോ. കെ.കെ. ദാമോദരൻ താക്കോൽ കൈമാറി.
കൗൺസിലർമാരായ സമീറ, മുജീബ് ദേവശ്ശേരി, കോളജ് ഭവനനിർമാണസമിതി കൺവീനർ ലെഫ്. ജാഫറലി, മൊയ്തീൻകുട്ടി കല്ലറ, ഡോ. സൈനുൽ ആബിദ് കോട്ട, ഡോ. കെ. മുഹമ്മദ്, ഡോ. അബ്ദുൽ ഹമീദ്, യൂനിയൻ ചെയർമാൻ മുഹമ്മദ് അൻസബ്, നാസർ തുടങ്ങിയവർ സംബന്ധിച്ചു.
Next Story

