Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'എ​െൻറ ജി​ല്ല'...

'എ​െൻറ ജി​ല്ല' മൊ​ബൈ​ല്‍ ആ​പ്പ്​ സ​ര്‍ക്കാ​ര്‍ ഓ​ഫി​സ് വി​വ​ര​ങ്ങ​ള്‍ വി​ര​ല്‍ത്തു​മ്പി​ൽ

text_fields
bookmark_border
mobile App
cancel

മ​ല​പ്പു​റം: ജി​ല്ല​യി​ലെ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഫോ​ണ്‍ ന​മ്പ​റും വി​ര​ല്‍ത്തു​മ്പി​ലെ​ത്തി​ച്ച് 'എ​െൻറ ജി​ല്ല' മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍. ഓ​ഫി​സി​െൻറ പേ​ര്, സ്ഥ​ലം, ഫോ​ണ്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ വി​ലാ​സം എ​ന്നി​വ​ക്കൊ​പ്പം വ​ഴി അ​റി​യി​ല്ലെ​ങ്കി​ല്‍ സ​ഹാ​യി​ക്കാ​ന്‍ ഗൂ​ഗ്​​ള്‍ മാ​പ്പും ഇ​തി​ലു​ണ്ട്. പെ​രു​മാ​റ്റ​ത്തി​ലും സേ​വ​ന​ത്തി​ലും മി​ക​വ്​ പു​ല​ര്‍ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​ന​ന്ദി​ക്കാ​നും ഏ​തെ​ങ്കി​ലും ഓ​ഫി​സി​ല്‍ ദു​ര​നു​ഭ​വം നേ​രി​ട്ടാ​ല്‍ മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ മി​ക​വു​റ്റ​താ​ക്കാ​ൻ നാ​ഷ​ന​ന്‍ ഇ​ന്‍ഫോ​മാ​റ്റി​ക്‌​സ് സെൻറ​റാ​ണ് ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളു​ടെ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്താ​നും ഫോ​ണി​ലും ഇ--​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാ​നും പ്ര​വ​ര്‍ത്ത​നം വി​ല​യി​രു​ത്താ​നും പ​രാ​തി ന​ല്‍കാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​നി​ലു​ള്ള​ത്. ഗൂ​ഗ്​​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍നി​ന്ന് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ല​ക്ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​വ​ര്‍ത്ത​നം.

ആ​പ്പി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ വി​ല​യി​രു​ത്ത​ലു​ക​ള്‍ ജി​ല്ല ക​ല​ക്ട​ര്‍മാ​രാ​ണ് പ​രി​ശോ​ധി​ക്കു​ക. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഇ​തി​ന് മേ​ല്‍നോ​ട്ടം വ​ഹി​ക്കും. ഗ്രേ​ഡി​ങ് കു​റ​ഞ്ഞ ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം മെ​ച്ച​പ്പെ​ടാ​നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​വു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile app
News Summary - Malappuram: Government details on 'My jilla' mobile app
Next Story