മലപ്പുറം: 16 മണ്ഡലങ്ങളിലും കളിക്കളങ്ങൾ
text_fieldsമലപ്പുറം: ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ജില്ലയിൽ 16 മണ്ഡലങ്ങളിലും ഓരോ കളിക്കളങ്ങൾക്ക് ഭരണാനുമതി നൽകി കായിക യുവജനകാര്യ വകുപ്പ്. കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂരിലെ മുണ്ടക്കുളത്തെ 66 സെന്റിലെ മുതുവല്ലൂർ പഞ്ചായത്ത് സ്റ്റേഡിയം, പെരിന്തൽമണ്ണ താഴേക്കോടിലെ അരിങ്ങാപറമ്പ് ജി.എൽ.പി സ്കൂൾ, കോട്ടക്കലിലെ ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം, മങ്കടയിലെ കോഴിക്കോട്ടുപറമ്പ് മിനിസ്റ്റേഡിയം.
വള്ളിക്കുന്നിലെ പെരുവള്ളൂർ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, നിലമ്പൂരിലെ വഴിക്കടവ് പാലാട് പഞ്ചായത്ത് മൈതാനം, വണ്ടൂരിലെ ചോക്കാട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട്, മഞ്ചേരിയിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് മൈതാനം, വേങ്ങരയിലെ എ.ആർ നഗർ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം, തിരൂരങ്ങാടിയിലെ കൊടിഞ്ഞി നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം, തവനൂരിലെ പുറത്തൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറക്കര ഗവ.യു.പി സ്കൂൾ, പൊന്നാനി ആലങ്കോട് കോക്കൂർ ടെക്നിക്കൽ ഹൈസ്കൂൾ,
ഏറനാടിലെ കീഴുപറമ്പ് ഗവ.എച്ച്.എസ്.എസ്, മലപ്പുറം മണ്ഡലത്തിലെ ആനക്കയം ഇരുമ്പുഴി എച്ച്.എസ്.എസ്, തിരൂരിലെ വെട്ടം ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട്, താനൂരിലെ ഒഴൂർ കരിങ്കൽപ്പാറ യു.പി.എസ് എന്നിവിടങ്ങളിലാണ് കളിക്കളങ്ങൾക്ക് അനുമതി നൽകിയത്. ഓരോ പദ്ധതിക്കും സർക്കാർ വിഹിതമായി 50 ലക്ഷം രൂപ വീതം ലഭിക്കും.
എട്ട് കോടിയാണ് 16 പദ്ധതികൾക്കായി അനുവദിക്കുക. ഓരോ പദ്ധതിക്കും പരമാവധി ഒരു കോടി രൂപ വരെയാണ് ചെലവഹിക്കാനാകുക. സർക്കാർ വിഹിതമൊഴിച്ച് ബാക്കി വരുന്ന തുക എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നോ സി.എസ്.ആർ ഫണ്ടുകളോ, തദ്ദേശ സ്ഥാപന ഫണ്ടുകളോ വിനിയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

