മലപ്പുറം ജില്ല പഞ്ചായത്ത് വികസന സെമിനാർ; 161 കോടിയുടെ പദ്ധതി നിർദേശങ്ങൾ
text_fieldsജില്ല പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ്
എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: 161.30 കോടി രൂപയുടെ പദ്ധതി നിർദ്ദേശങ്ങളുമായി ജില്ല പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ വികസന സെമിനാർ. പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് എന്‍.എ. കരീം കരട് പദ്ധതിരേഖ അവതരിപ്പിച്ചു. തനത് ഫണ്ട് 2.2 കോടി രൂപയും മറ്റുളള ഇനത്തില്‍ 3.1 കോടി രൂപയും ഉള്‍പ്പെടെ ആകെ 161.30 കോടി രൂപക്കുളള പദ്ധതികളാണ് കരട് പദ്ധതി രേഖയിൽ ഉൾപ്പെടുത്തിയത്.
ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, ആസൂത്രണ സമിതി അംഗം സലീം കുരുവബലം, സ്റ്റാൻഡിങ് കമ്മറ്റി ചെയര്പേഴ്സൻമാരായ ആലിപ്പറ്റ ജമീല, നസീബ അസീസ്, സെക്രട്ടറി എസ്. ബിജു എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി. തനത് ഫണ്ട് ഇനത്തിൽ ലഭിക്കാനിടയുള്ള തുകയിൽ നിന്നും രണ്ടുകോടി രൂപ ജില്ല പഞ്ചായത്തിന് കീഴിലുള്ള ഫാമുകളുടെയും ജില്ല പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിനായി നീക്കിവച്ചതായി പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

