മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിന് കോട്ടക്കലിൽ തുടക്കം
text_fieldsകോട്ടക്കൽ: കലയുടെ കോട്ട ഒരുക്കി ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം. ആദ്യ ദിനം ഒമ്പതോടെത്തന്നെ വേദികൾ ഉണർന്നു. വേദി ഒന്നിൽ നടന്ന ചാക്യാർകൂത്തിലൂടെ സംസ്ഥാനത്തേക്ക് യോഗ്യത നേടിയ പാർഥിവ് അമ്പാടിയാണ് കലോത്സവത്തിലെ ആദ്യ വിജയി. ഓട്ടന്തുള്ളൽ, നങ്ങ്യാർകൂത്ത്, പൂരക്കളി, പരിചമുട്ട്, യക്ഷഗാനം, കേരളനടനം, കഥകളി സംഗീതം, ബാൻഡ് മേളം, കഥകളി ഇനങ്ങളും രചന മത്സരങ്ങളും നടന്നു. തിങ്കളാഴ്ച ചിത്രരചനയും കവിത രചനയും ഉപന്യാസ മത്സരങ്ങളും നടക്കും. മേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളും തിങ്കളാഴ്ച വൈകീട്ടോടെ നടക്കും. ആദ്യ ദിവസംതന്നെ ഭേദപ്പെട്ട തിരക്കാണ് വേദികളിലെല്ലാം അനുഭവപ്പെട്ടത്. വൈകീട്ടോടെ വലിയ ജനപങ്കാളിത്തവുമുണ്ടായി. വരുന്ന ദിവസങ്ങളിൽ കൂടുതൽ മേളയിലേക്ക് കടന്നുവരുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
മത്സരങ്ങൾ കൃത്യസമയത്ത് ആരംഭിക്കാൻ കഴിഞ്ഞത് സംഘാടക സമിതിക്ക് നേട്ടമായി. മത്സരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ല വിദ്യാഭ്യാസ ഉപ ഡറക്ടർ കെ.പി. രമേഷ് കുമാറിന്റെ പ്രത്യേക നിർദേശമുണ്ടായിരുന്നു. ആദ്യദിനം കൊടിയിറങ്ങുമ്പോൾ എച്ച്.എസ്.എസിൽ വേങ്ങരയും ഹയർ സെക്കൻഡറി വിഭാഗത്തിൽ വണ്ടൂർ ഉപജില്ലയുമാണ് മുന്നിൽ.
പോയന്റ് നില
- മങ്കട -228
- വേങ്ങര -209
- കൊണ്ടോട്ടി -197
- മഞ്ചേരി -195
- താനൂർ -182
- പെരിന്തൽമണ്ണ -182
വേദിയിൽ ഇന്ന്
ഹാൾ 1
- ചിത്രരചന (പെൻസിൽ -എച്ച്.എസ്)
- ചിത്രരചന (ജലച്ചായം -എച്ച്.എസ്)
ഹാൾ 2
- ചിത്രരചന (എണ്ണച്ചായം -എച്ച്.എസ്)
- കാർട്ടൂൺ -എച്ച്.എസ്
ഹാൾ 3
- കവിതരചന (ഹിന്ദി -എച്ച്.എസ്.എസ്)
- കഥാരചന (ഹിന്ദി -എച്ച്.എസ്.എസ്)
- ഉപന്യാസം (ഹിന്ദി -എച്ച്.എസ്.എസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

