Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല ഹോ​ക്കി​: ചെ​മ്മ​ങ്ക​ട​വും ക​ടു​ങ്ങ​പു​ര​വും ചാ​മ്പ്യ​ൻ​മാ​ർ

text_fields
bookmark_border
മ​ല​പ്പു​റം ജി​ല്ല ഹോ​ക്കി​: ചെ​മ്മ​ങ്ക​ട​വും ക​ടു​ങ്ങ​പു​ര​വും ചാ​മ്പ്യ​ൻ​മാ​ർ
cancel
camera_alt

സീ​നി​യ​ര്‍ ഗേ​ള്‍സ് വി​ഭാ​ഗം ചാ​മ്പ്യ​ന്മാ​രാ​യ സ്പ്രി​ന്റ് ജി.​എ​ച്ച്.​എ​സ്.​എ​സ് ക​ടു​ങ്ങ​പു​രം ട്രോ​ഫി

ഏ​റ്റു​വാ​ങ്ങു​ന്നു

മ​ല​പ്പു​റം: മ​ല​പ്പു​റം ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍ പ​ള്ളി​പ്പു​റം ഗ​വ.​എ​ച്ച്.​എ​സ്.​എ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ല ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ചെ​മ്മ​ങ്ക​ട​വ് പി.​എം.​എ​സ്.​എ.​എം.​എ​ച്ച്.​എ​സ്.​എ​സ് ചാ​മ്പ്യ​ന്മാ​രാ​യി. സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ജി.​ബി.​എ​ച്ച്.​എ​സ്.​എ​സ് മ​ല​പ്പു​റ​ത്തി​നെ​യും (സ്‌​കോ​ര്‍ 1- 0) ജൂ​നി​യ​ര്‍ ഹോ​പ്പ മ​ല​പ്പു​റ​ത്തി​നെ​യും (2-0) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചെ​മ്മ​ങ്ക​ട​വ് വി​ജ​യ​മു​റ​പ്പി​ച്ച​ത്. സീ​നി​യ​ര്‍, ജൂ​നി​യ​ര്‍ ഗേ​ള്‍സ് വി​ഭാ​ഗ​ത്തി​ല്‍ സ്പ്രി​ന്‍റ്​ ജി.​എ​ച്ച്.​എ​സ്.​എ​സ് ക​ടു​ങ്ങ​പു​രം യ​ഥാ​ക്ര​മം1-0 ന് ​മ​ല​പ്പു​റം ഗ​വ. കോ​ള​ജി​നേ​യും 2-0ന് ​ജി.​എ​ച്ച്.​എ​സ്.​എ​സ് പാ​ങ്ങി​നേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പാ​ങ്ങ് ജി.​എ​ച്ച്.​എ​സ്.​എ​സ് ഒ​ന്നും എ​മ്മാ​ക്‌​സ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍ക്ക് കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​ന്‍.​കെ. ഹു​സൈ​ൻ ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. മ​ല​പ്പു​റം ഹോ​ക്കി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ര്‍ അ​ഹ​മ്മ​ദ് മ​ച്ചി​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന മാ​സ്‌​റ്റേ​ഴ്‌​സ് ഹോ​ക്കി ചെ​യ​ര്‍മാ​ന്‍ പാ​ലോ​ളി അ​ബ്ദു​റ​ഹി​മാ​ന്‍, മ​ങ്ക​ട ബ്ലോ​ക്ക് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അം​ഗം ജാ​ഫ​ര്‍ വെ​ള്ളേ​ക്കാ​ട്, കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അം​ഗം കെ.​പി. സൈ​ഫു​ദ്ദീ​ന്‍, പി.​പി. ഷാ​ജ​ഹാ​ന്‍, കാ​യി​കാ​ധ്യാ​പ​ക​ന്‍ എ​സ്.​ടി. പ്ര​ശാ​ന്ത്, എം. ​അ​ബ്ദു​ൽ മു​നീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നൗ​ഷാ​ദ് മാ​മ്പ്ര സ്വാ​ഗ​ത​വും ഡോ. ​മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ന്‍ റ​സ്‌​വി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram district hockey
News Summary - Malappuram district hockey: Chemmangaddam and Kadungapuram champions
Next Story