മലപ്പുറം ജില്ല അത്ലറ്റിക് മീറ്റ്; ഐഡിയലിന് 15ാം കിരീടം
text_fieldsചാമ്പ്യന്മാരായ ഐഡിയല്‍ കടകശ്ശേരി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന 53ാമത് ജില്ല അത്ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഐഡിയല്‍ കടകശ്ശേരിക്ക് തുടര്‍ച്ചയായ 15ാം തവണയും കിരീടം. കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ കായികമേളയില്‍ സംസ്ഥാനത്ത് ഒന്നാമതായ ഐഡിയല്‍ കടകശ്ശേരി 39 സ്വര്‍ണവും 24 വെള്ളിയും 13 വെങ്കലവുമടക്കം 499 പോയന്റ് സ്വന്തമാക്കിയാണ് ഓവറോള്‍ കിരീടം ചൂടിയത്. മുതിര്‍ന്ന പരിശീലകന് ടോമി ചെറിയാന്, ചീഫ് കോച്ച് നദീഷ് ചാക്കോ, കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ പരിശീലന മികവിലാണ് ഐഡിയലിന്റെ നേട്ടം.
16 സ്വര്‍ണവും 23 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 348.5 പോയന്റ് നേടിയ കാവനൂര്‍ സ്പോര്‍ട്സ് അക്കാദമിക്കാണ് രണ്ടാം സ്ഥാനം. 18 സ്വര്‍ണവും 12 വെള്ളിയും 11 വെങ്കലവുമടക്കം 312.5 പോയന്റ് നേടിയ ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തെത്തി. 176.5 പോയന്റുമായി തിരുനാവായ നവാമുകുന്ദ സ്പോര്‍ട്സ് അക്കാദമി നാലാം സ്ഥാനത്തും 166.5 പോയന്റുമായായി പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്തുമെത്തി.
അണ്ടര്‍ 20 മെന്‍, അണ്ടര്‍ 20 വുമണ്‍ വിഭാഗങ്ങളില്‍ കാവനൂര്‍ സ്പോര്‍ട്സ് അക്കാദമി, അണ്ടര്‍ 14, അണ്ടർ 16 ഗേള്‍സ്, അണ്ടര്‍ 18 മെന്‍, അണ്ടര്‍ 18 വുമണ്‍ വിഭാഗങ്ങളില്‍ ഐഡിയല്‍ കടകശ്ശേരി, അണ്ടര്‍ 16 ബോയ്സിൽ തിരുനാവായ നവാമുകുന്ദ സ്പോര്‍ട്സ് അക്കാദമി, അണ്ടര്‍ 14 ബോയ്സില് ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്.എസ് എന്നിവര്‍ ജേതാക്കളായി.
മീറ്റിന്റെ സമാപന ദിനത്തില്‍ 21 റെക്കോഡുകളാണുണ്ടായത്. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അത്ലറ്റിക്സ് അസോസിയേഷന് ജില്ല പ്രസിഡന്റ് മജീദ് ഐഡിയല്‍ അധ്യക്ഷത വഹിച്ചു. സര്‍വകലാശാല കായിക വിഭാഗം മേധാവിയും അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ അംഗവുമായ ഡോ. വി.പി. സക്കീര്‍ ഹുസൈന് സമ്മാനദാനം നിര്‍വഹിച്ചു. അസോസിയേഷന് ജില്ല സെക്രട്ടറി കെ.കെ. രവീന്ദ്രന്, വൈസ് പ്രസിഡന്റ് ഫാഷി അമ്മായത്ത്, മുഹമ്മദ് കാസിം, സൈഫ് സാഹിദ്, പ്രവീൺ കുമാര്‍, ഷുക്കൂര്‍ ഇല്ലത്ത്, കെ.പി.എം. ഷാക്കിര്‍, ഡോ. ഇന്ദു കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

