Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം ജില്ല ആം റസ്ലിങ് ചാമ്പ്യൻഷിപ്പ് 25, 26 തിയതികളിൽ പുളിക്കലിൽ
text_fieldsbookmark_border
Listen to this Article
മലപ്പുറം: മലപ്പുറം ജില്ല ആം റസ്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ല ആം റസ്ലിങ് ചാമ്പ്യൻഷിപ്പ് ഡിസംബർ 25, 26 തീയതികളിലായി കൊണ്ടോട്ടി പുളിക്കലിൽ നടക്കും. സ്ത്രീ, പുരുഷ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്.
ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റേഴ്സ്, ഹാൻഡികാപ്പ്ഡ് വിഭാഗങ്ങളിലായി 500ഓളം മത്സരാർഥികൾ പങ്കെടുക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി സന്ദീപ്, പ്രസിഡന്റ് പ്രഭാകരൻ എന്നിവർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഭാരനിർണയം 25ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ പുളിക്കൽ യു.എസ് ഫോർ ഫിറ്റ്നസ് ജിമ്മിൽ നടക്കും. തുടർന്ന് 26ന് പുളിക്കൽ പി.വി.സി ഓഡിറ്റോറിയത്തിൽ മത്സരങ്ങൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക്: 8943983962, 9400573075.
Next Story

