Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് 322 പേര്‍ക്ക് കൂടി കോവിഡ്; 302 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

text_fields
bookmark_border
മലപ്പുറത്ത് 322 പേര്‍ക്ക് കൂടി കോവിഡ്; 302 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
cancel

മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച 322 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 302 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 10 പേര്‍ക്ക് ഉറവിടമറിയാതെയും 292 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ 263 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 3,415 പേരാണ് ചികിത്സക്ക് ശേഷം വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 38,702 പേര്‍

38,702 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,708 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 35,795 പേര്‍ വീടുകളിലും 1,198 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 86,771 പേരുടെ സാമ്പിളുകള്‍ ഇതുവരെ പരിശോധനക്കയച്ചു. ഇതില്‍ 86,532 പേരുടെ ഫലം ലഭ്യമായതില്‍ 77,892 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,061 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story