Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് 242 പേര്‍ക്ക് കൂടി കോവിഡ്; ഉറവിടമറിയാത്ത 32 രോഗികള്‍

text_fields
bookmark_border
മലപ്പുറത്ത് 242 പേര്‍ക്ക് കൂടി കോവിഡ്; ഉറവിടമറിയാത്ത 32 രോഗികള്‍
cancel

മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച 242 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 32 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഉറവിടം അറിയാത്ത രോഗികളില്‍ നാലു ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 31 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം, ചികിത്സയിലുണ്ടായിരുന്ന 51 പേര്‍ രോഗമുക്തരായി.

1578 പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. 2158 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍, 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story