മലപ്പുറം നഗരസഭ: ലീഗ് പട്ടികയിൽ 'ന്യൂജനോത്സവം'
text_fieldsമലപ്പുറം: പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാമുഖ്യംനൽകി മലപ്പുറം നഗരസഭയിലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് അധികാരം നിലനിർത്തുകയാണെങ്കിൽ ചെയർമാൻസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നവരാരും പട്ടികയിൽ ഇടംപിടിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, കഴിഞ്ഞ കൗൺസിലിലെ കക്ഷിനേതാവ് ഹാരിസ് ആമിയൻ, മൂന്നുതവണ വിവിധ സ്ഥിരംസമിതികളുടെ അധ്യക്ഷനായിരുന്ന പരി അബ്ദുൽ മജീദ് തുടങ്ങിയ പേരുകളാണ് നേതൃപദവിയിലേക്ക് ചർച്ച ചെയ്തിരുന്നത്. മൂന്ന് പ്രാവശ്യം മത്സരിച്ചവരെ പരിഗണിക്കേണ്ടെന്ന പാർട്ടി തീരുമാനം മജീദിന് തിരിച്ചടിയായി. വാർഡ് കമ്മിറ്റികളുടെ അഭിപ്രായത്തിന് മുൻഗണന നൽകുന്നതാണ് പട്ടിക.
ലീഗ് മത്സരിക്കുന്ന 27ൽ 26 വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വാർഡ് 1. പടിഞ്ഞാറേമുക്ക്: ബിനു രവികുമാർ, 2. നൂറേങ്ങൽമുക്ക്: ആമിന പാറച്ചോടൻ, 4. കള്ളാടിമുക്ക്: സി.കെ. ജസീന റഫീഖ്, 5. മച്ചിങ്ങൽ: സി.കെ. സഹീർ, 7. കാട്ടുങ്ങൽ: സുഹൈൽ ഇടവഴിക്കൽ, 8. ഗവ. കോളജ്: ജുമൈല ജലീൽ, 9. മുണ്ടുപറമ്പ്: കെ.ടി. റിനു സമീർ, 13. കാളമ്പാടി: ഉരുണിയൻ പറമ്പൻ റസിയ, 15. താമരക്കുഴി: സി.പി. ആയിഷാബി, 20. ചെമ്മങ്കടവ്: പി.കെ. സക്കീർ ഹുസൈൻ, 21. ചീനിത്തോട്: ഫെബിൻ കളപ്പാടൻ, 22. മൈലപ്പുറം: മഹ്മൂദ് കോതേങ്ങൽ, 24. വലിയങ്ങാടി: പി.കെ. അബ്ദുൽ ഹക്കീം, 25. കിഴക്കേത്തല: ശിഹാബ് മൊടയങ്ങാടൻ, 27. പൈത്തിനി പറമ്പ്: റസീന സഫീർ ഉലുവാൻ, 28. അധികാരിത്തൊടി: ഖദീജ മുസ്ല്യാരകത്ത്, 29. കോണോംപാറ: സി.കെ. നാജിയ ശിഹാർ, 30. ആലത്തൂർപ്പടി: കെ.കെ. കുഞ്ഞീതു, 33. കോൽമണ്ണ: പരി അബ്ദുൽഹമീദ്, 34. സ്പിന്നിങ് മില്ല്: സജീർ കളപ്പാടൻ, 35. പട്ടർക്കടവ്: മറിയുമ്മ ശരീഫ്, 36. കാരാപറമ്പ്: ഷാഫി മൂഴിക്കൽ, 37 പാണക്കാട്: ഇ.പി. സൽമ, 38. ഭൂദാനം കോളനി: കെ.കെ. ആയിഷാബി, 39. പൊടിയാട്: സിദ്ദീഖ് നൂറേങ്ങൽ, 40. പെരുമ്പറമ്പ്: സമീറ മുസ്തഫ നാണത്ത്.
ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ വലിയങ്ങാടി വാർഡ് ജനറലിലേക്ക് മാറിയതിനെത്തുടർന്ന് വനിതാ സംവരണമായ വാർഡ് 32 മുതുവത്ത്പറമ്പിലെ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. 2010^15 കൗൺസിലിലെ മൂന്ന് പേരും 2015^20ലെ ഒരാളും ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപനം നിർവഹിച്ചു. ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായിരുന്നു. പി. ഉബൈദുല്ല എം.എൽ.എ, വി. മുസ്തഫ, സി.എച്ച്. ജമീല, ഹാരിസ് ആമിയൻ, മന്നയിൽ അബൂബക്കർ, പി.പി. കുഞ്ഞാൻ, മണ്ണിശ്ശേരി മുസ്തഫ, ബഷീർ മച്ചിങ്ങൽ, പി.കെ. ബാവ, യൂസുഫ് കൊന്നോല, കിളിയമണ്ണിൽ ഫസൽ തുടങ്ങിയവർ സംബന്ധിച്ചു.