Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്തിന് ശുചിത്വ...

മലപ്പുറത്തിന് ശുചിത്വ നഗര പദവി

text_fields
bookmark_border
മലപ്പുറത്തിന് ശുചിത്വ നഗര പദവി
cancel

മ​ല​പ്പു​റം: ന​ഗ​ര​സ​ഭ ശു​ചി​ത്വ ന​ഗ​ര പ​ദ​വി പ്ര​ഖ്യാ​പ​നം പി. ​ഉ​ബൈ​ദു​ല്ല എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു. മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്ത് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​ഷ്‌​ക​ര്‍ഷി​ച്ച 10 ഇ​ന നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് ശു​ചി​ത്വ ന​ഗ​ര​പ​ദ​വി ല​ഭി​ച്ച​ത്.

ഏ​റെ പ്ര​യാ​സം നി​റ​ഞ്ഞ മാ​ലി​ന്യ സം​സ്‌​ക​ര​ണം മി​ക​ച്ച രീ​തി​യി​ല്‍ ന​ട​പ്പാ​ക്കു​ക ശ്ര​മ​ക​ര​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ വി​ജ​യ​മാ​ണ് ശു​ചി​ത്വ ന​ഗ​ര പ​ദ​വി ല​ഭി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു.

മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്ത് ഓ​രോ​രു​ത്ത​രും കൂ​ടു​ത​ല്‍ ശ്ര​ദ്ധ ന​ല്‍ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. കൗ​ണ്‍സി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സി.​എ​ച്ച്. ജ​മീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ര്‍മാ​ന്‍ പെ​രു​മ്പ​ള്ളി സെ​യ്ത്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​റി​യു​മ്മ ശ​രീ​ഫ്, റ​ജീ​ന ഹു​സൈ​ന്‍, കൗ​ണ്‍സി​ല​ര്‍മാ​രാ​യ ഹാ​രി​സ് ആ​മി​യ​ന്‍, കെ.​കെ. ഉ​മ്മ​ർ, ഹം​സ ക​പ്പൂ​ർ, കെ.​കെ. മു​സ്ത​ഫ, വി. ​റി​നി​ഷ, സി.​കെ. അ​ബ്​​ദു​ല്‍ ജ​ലീ​ല്‍, സെ​ക്ര​ട്ട​റി കെ. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clean cityMalappuram News
Next Story