Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാരുണ്യത്തിന്‍റെ...

കാരുണ്യത്തിന്‍റെ ‘മലപ്പുറം’ ബസ്​ റൂട്ട്​; സമാഹരിച്ചത്​ 81.5 ലക്ഷം

text_fields
bookmark_border
bus
cancel

മ​ല​പ്പു​റം: 333 ബ​സു​ക​ൾ ഒ​രു ദി​വ​സം കാ​രു​ണ്യ​ത്തി​ന്‍റെ നി​ര​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ നാ​ടൊ​ന്നാ​കെ സ്​​നേ​ഹ​ക്ക​ട​ലാ​യി അ​തൊ​രു ച​രി​ത്ര​മു​ഹൂ​ർ​ത്ത​മാ​ക്കി മാ​റ്റി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മ​ല​പ്പു​റം ജി​ല്ല​യി​ലെ ബ​സു​ക​ൾ ന​ട​ത്തി​യ കാ​രു​ണ്യ​യാ​ത്ര​യി​ൽ 81.5 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ച്ച് ഒ​ത്തൊ​രു​മ​യു​ടെ​ ‘റെ​​ക്കോ​ഡ്’​ തീ​ർ​ത്തി​രി​ക്കു​ക​യാ​ണ്​ ബ​സ്​ ജീ​വ​ന​ക്കാ​ർ.

അ​പ്ര​തീ​ക്ഷി​ത അ​പ​ക​ട​ത്തി​ൽ വി​ട പ​റ​ഞ്ഞ ത​ങ്ങ​ളു​​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ക്ക​യം സ്വ​ദേ​ശി ത​റ​മ​ണ്ണി​ൽ ജം​ഷീ​റി​ന്‍റെ മ​ക്ക​ൾ​ക്ക്​ വീ​ടെ​ന്ന ല​ക്ഷ്യ​ത്തി​നാ​യാ​ണ് ബ​സ്​ ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും ഒ​ന്നി​ച്ച​ത്. ജ​നു​വ​രി 29ലെ ​ക​ല​ക്ഷ​ൻ ജം​ഷീ​റി​ന്‍റെ കു​ട്ടി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ​മാ​ഹ​രി​ച്ച തു​ക കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ കാ​രു​ണ്യ ക​ല​ക്ഷ​നാ​യി മാ​റി. ഒ​രു ദി​വ​സം കൊ​ണ്ട്​ 81,52,798 രൂ​പ​യാ​ണ്​ ബ​സു​ക​ൾ നി​ര​ത്തി​ലോ​ടി ശേ​ഖ​രി​ച്ച​ത്.

അ​ന്നേ​ദി​വ​സം യാ​ത്ര ചെ​യ്ത​വ​രോ​ട്​ ടി​ക്ക​റ്റ്​ തു​ക​യോ അ​ല്ലെ​ങ്കി​ൽ ഇ​ഷ്ട​മു​ള്ള തു​ക​യോ ബ​ക്ക​റ്റി​ൽ നി​​ക്ഷേ​പി​ക്കാ​മെ​ന്ന​റി​യി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​രി​ല​ധി​ക​വും ടി​ക്ക​റ്റി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന തു​ക ന​ൽ​കാ​ൻ ത​യാ​റാ​യി.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും പ​ത്ര-​ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും കാ​രു​ണ്യ​യാ​ത്ര​യെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. മ​ഞ്ചേ​രി - തി​രൂ​ർ - അ​രീ​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്ന ജം​ഷീ​ർ റോ​ഡി​ലെ ശ​താ​ഗ​ത​കു​രു​ക്ക് മാ​റ്റാ​ൻ വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ സ​മ​യ​ത്താ​ണ്​ ലോ​റി​യി​ടി​ച്ച്​ മ​രി​ച്ച​ത്.

ബ​സ്​ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച സ​ഹാ​യ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ നാ​സ​ർ അ​ൽ​നാ​സാ​ണ്. വാ​ക്കി​യ​ത്ത്​ കോ​യ ക​ൺ​വീ​ന​റും പി.​ടി.​ബി ജാ​ഫ​ർ ട്ര​ഷ​റ​റു​മാ​ണ്. ജം​ഷീ​റി​ന്റെ മ​ക്ക​ൾ​ക്ക്​ പു​തി​യ വീ​ട്​ നി​ർ​മി​ക്കു​മെ​ന്നും ബാ​ക്കി തു​ക ഉ​പ​യോ​ഗി​ച്ച്​ അ​വ​ർ​ക്ക്​ വ​രു​മാ​ന മാ​ർ​ഗ​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Helping HandMalappuram NewsKerala News
News Summary - Malappuram bus route-81.5 lakh was collected for helping co worker
Next Story