കോഴിമാലിന്യ മുക്ത ജില്ലയായി മലപ്പുറം
text_fieldsഹരിതകർമ സേന ജില്ലതല സംഗമം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: കോഴി മാലിന്യത്തില്‍നിന്ന് ജില്ല മോചനം നേടുന്നു. കടകളില്‍നിന്ന് ശേഖരിക്കുന്ന കോഴി മാലിന്യം സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 21 സംസ്‌കരണ കേന്ദ്രങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. 'കോഴി മാലിന്യമില്ലാത്ത മലപ്പുറം'പദ്ധതിയുടെ മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഹരിതകര്‍മസേനയുടെ ജില്ലതല സംഗമത്തില്‍ നിർവഹിച്ചു.
സംഗമവും മന്ത്രി ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം മാതൃകപരമാണെന്നും കര്‍മസേനയുമായി സഹകരിക്കാത്തവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും മാലിന്യം വലിച്ചെറിയുകയാണെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം തടയുന്നതടക്കമുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാതൃക പ്രവര്‍ത്തനം നടത്തിയ ഹരിതകര്‍മ സേനകളെ മന്ത്രി ആദരിച്ചു. കരുളായി, ചുങ്കത്തറ, പുല്‍പ്പറ്റ, കീഴാറ്റൂര്‍, പുറത്തൂര്‍, വെട്ടം, താനാളൂര്‍, ആനക്കയം, പുഴക്കാട്ടിരി, അമരമ്പലം, ചാലിയാര്‍, മാറഞ്ചേരി, തിരുവാലി പഞ്ചായത്തുകളിലെയും മഞ്ചേരി, പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി, തിരൂര്‍ നഗരസഭകളിലെയും ഹരിതകർമസേനകളെയാണ് മന്ത്രി ആദരിച്ചത്.
ഹരിതമിത്രം ആപ് ലോഗോ പ്രകാശനം പി. ഉബൈദുല്ല എം.എൽ.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡൻറ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍, പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് അബ്ദുല്‍ കലാം, എല്‍.സി.ജി.ഡി ഷാജി ജോസഫ് ചെറുകരക്കുന്നേല്‍,
ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ എന്‍.കെ. ദേവകി, നവകേരളം കര്‍മപദ്ധതി ജില്ല കോഓഡിനേറ്റര്‍ ടി.വി.എസ്. ജിതിന്‍, പി. ബൈജു, വി.കെ. മുരളി, കുടുംബശ്രീ കോഓഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എൻജിനീയര്‍ വി. വരുണ്‍ നാരായണന്‍, ക്ലീന്‍ കേരള കമ്പനി ജനറല്‍ മാനേജര്‍ കെ. മുജീബ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

