
പൊളിക്കുന്നതിെൻറ ഭാഗമായി മലപ്പുറം ആനന്ദ് സിനിമ തിയറ്ററിനുമുന്നിൽ ഇട്ടിരിക്കുന്ന ഇരിപ്പിടങ്ങൾ
മലപ്പുറം ആനന്ദ് തിയറ്റർ ഒാർമകളുടെ തിരശ്ശീലയിലേക്ക് മറയുന്നു
text_fieldsമലപ്പുറം: നഗരത്തിലെ പഴയകാല തിയറ്ററുകളിലൊന്നായ മലപ്പുറത്തെ ആനന്ദ് തിയറ്ററും പൊളിച്ചുമാറ്റുന്നു. 1986ൽ നിർമിച്ച തിയറ്ററാണ് പൊളിച്ചുനീക്കുന്നത്. ഇതിെൻറ പ്രവൃത്തികൾ ആരംഭിച്ചു.
കോഴിക്കോട് സ്വദേശിയായ ആനന്ദാണ് ഇവിടെ തിയറ്റർ ആരംഭിച്ചത്. ഇതിന് മുമ്പ് 1970ൽ ഇവരുടെ കുടുംബം പെരുമാൾ എന്ന പേരിലും മലപ്പുറത്ത് തിയറ്റർ നടത്തിയിരുന്നു. ജില്ലയിലെ ഏറ്റവും പഴക്കമുള്ള തിയറ്ററുകളിലൊന്ന് കൂടിയാണ് ആനന്ദ് തിയറ്റർ.
നിലവിൽ തിയറ്റർ നടത്തിപ്പിന് ഉയർന്ന ചെലവാണ്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി എന്നിവക്കായി വൻ ചെലവാണ് വരുന്നത്. നഖക്ഷതമാണ് തിയറ്ററിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം.
