മലപ്പുറം: പുതിയ കലക്ടറുടെ താമസം ഗെസ്റ്റ് ഹൗസിൽ, മുൻ കലക്ടർ ബംഗ്ലാവ് ഒഴിഞ്ഞില്ല
text_fieldsസ്ഥാനമൊഴിഞ്ഞ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ (ഇടത്) പുതിയ കലക്ടർ വി.ആർ. പ്രേംകുമാറിനെ സ്വീകരിക്കുന്നു (ഫയൽ ചിത്രം)
മലപ്പുറം: ജില്ലയുടെ പുതിയ കലക്ടർ ചുമതല ഏറ്റെടുത്ത് ഒരാഴ്ചയായിട്ടും താമസം സർക്കാർ ഗെസ്റ്റ് ഹൗസിൽ. മുൻ കലക്ടർ ബംഗ്ലാവ് ഒഴിയാത്തതിനാലാണ് പുതിയ കലക്ടർക്ക് ഗെസ്റ്റ് ഹൗസിൽ താമസിക്കേണ്ടിവന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എംപ്ലോയ്മെൻറ് ആൻഡ് ട്രെയിനിങ് ഡിപ്പാർട്മെൻറ് ഡയറക്ടറായിരുന്ന വി.ആർ. പ്രേംകുമാർ കലക്ടറായി ചുമതല ഏറ്റെടുത്തത്. കെ. ഗോപാലകൃഷ്ണന് പകരമായിരുന്നു പുതിയ നിയമനം. പ്രേംകുമാറിെൻറ തസ്തികയിലേക്കായിരുന്നു മുൻ കലക്ടർ േഗാപാലകൃഷ്ണനെ നിയമിച്ചത്.
എന്നാൽ, പുതിയ കലക്ടർ ചുമതല ഏറ്റെടുത്ത് ഒരാഴ്ചയായിട്ടും ഇദ്ദേഹം താമസിച്ചിരുന്ന കലക്ടർ ബംഗ്ലാവ് ഒഴിഞ്ഞിട്ടില്ല. ഇതോടെ പുതുതായി ചുമതലയേറ്റ പ്രേംകുമാർ ഗെസ്റ്റ് ഹൗസിൽ തുടരുകയാണ്.

