മലബാർ സമരം സ്വാതന്ത്ര്യ സമരത്തിലെ ശ്രദ്ധേയ അധ്യായം -മന്ത്രി കടന്നപ്പള്ളി
text_fields1921ലെ മലബാർ സമരവുമായി ബന്ധപ്പെട്ട് മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ
നടന്ന ചരിത്ര സെമിനാർ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും ശ്രദ്ധേയമായ അധ്യായമാണ് മലബാർ സമരമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. 1921ലെ മലബാർ സമരവുമായി ബന്ധപ്പെട്ട് മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചരിത്ര സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം മച്ചിങ്ങൽ എം.എസ്.എം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
മലബാർ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പി.കെ.എം.ഐ.സിയുടെ (പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ ഇസ്ലാമിക് സെന്റർ) സഹകരണത്തോടെ തയാറാക്കിയ ഡോക്യുമെന്ററി പ്രകാശനം എം.പി. അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു.
മലബാർ സമരവുമായി ബന്ധപ്പെട്ട് മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച ഡോക്യുമെന്ററി എം.പി. അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്യുന്നു
മലബാർ സമരത്തിന്റെ ചരിത്ര അന്വേഷണത്തിലുള്ള പങ്കിന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ പുരസ്കാരം സാഹിത്യകാരൻ പി. സുരേന്ദ്രന് അദ്ദേഹം നൽകി. യോഗ്യൻ ഹംസ മാസ്റ്റർ രചിച്ച ‘പൂക്കോട്ടൂർ ഖിസ്സപ്പാട്ട്’ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളുടെ പിൻതലമുറക്കാരെ ആദരിക്കൽ പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു.
സെമിനാറിൽ പി.കെ.എം.ഐ.സി ജനറൽ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. ശിവദാസൻ മങ്കട, ഡോ. പി.പി. അബ്ദുറസാക്ക്, പ്രഫ. കെ. ഗോപാലൻ, ഇബ്രാഹീം കുട്ടി മംഗലം എന്നിവർ വിഷയാവതരണം നടത്തി.
മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഇസ്മായിൽ മാസ്റ്റർ, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് മൂസ കടമ്പോട്ട്, ആനക്കയം പഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ, മൊറയൂർ പഞ്ചായത്ത് പ്രസിഡൻറ് സുനീറ പൊറ്റമ്മൽ, കോഡൂർ പഞ്ചായത്ത് പ്രസിഡൻറ് റാബിയ ചോലക്കൽ, പൊന്മള പഞ്ചായത്ത് പ്രസിഡൻറ് ജസീന മജീദ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് റജുല പെലത്തൊടി തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുറഹ്മാൻ കാരാട്ട് സ്വാഗതവും സെക്രട്ടറി കെ.എം. സുജാത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

