മദ്റസ അധ്യാപകനെ ആക്രമിച്ച കേസ്: പ്രതികൾ അറസ്റ്റില്‍
text_fieldsമുഹമ്മദ് ഷാമില്‍, ഖമറുദ്ദീന്, മുഹമ്മദ് ഷാമില്‍
തിരൂർ: തൃപ്രങ്ങോടിൽ മദ്റസ അധ്യാപകനെ ആക്രമിച്ച കേസിൽ മൂന്നംഗ സംഘത്തെ തിരൂർ പൊലീസ് പിടികൂടി. മംഗലം സ്വദേശികളായ മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാമില്‍ (20), കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ മുഹമ്മദ് ഷാമില്‍ (22), കാവഞ്ചേരി പട്ടേങ്ങര ഖമറുദ്ദീന് (22) എന്നിവരെയാണ് തിരൂര്‍ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്റസ അധ്യാപകനുമായ ഫൈസല്‍ റഹ്മാനെയാണ് പള്ളിയിലെ താമസമുറിയിൽ വിശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘം ആക്രമിച്ചത്. മുഹമ്മദ് ഷാമിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സി.ഐ അറിയിച്ചു.
പ്രണയത്തെ എതിര്‍ത്ത് മദ്റസയില്‍ കഴിഞ്ഞ ദിവസം ഫൈസല്‍ റഹ്മാന് ക്ലാസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം. സംഘം എത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

