ഭിന്നശേഷിക്കാർക്ക് പെരുന്നാളൊരുക്കി മഅ്ദിന്‍ ഗ്രാൻഡ് മസ്ജിദ്
text_fieldsഭിന്നശേഷിക്കാര്‍ക്കായി മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച പെരുന്നാള്‍ നമസ്കാരത്തിനെത്തിയവര്‍
മലപ്പുറം: ഭിന്നശേഷി സുഹൃത്തുക്കള്‍ക്ക് പ്രത്യേകമായി പെരുന്നാൾ നമസ്കാരവും കൂട്ടായ്മയുമൊരുക്കി സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാൻഡ് മസ്ജിദ്. കാലാവസ്ഥ പ്രതികൂലമായിട്ടും അവശതകള്‍ മറന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് രാവിലെ 8.30ന് പെരുന്നാള്‍ നമസ്‌കാരത്തിനും കൂട്ടായ്മക്കുമായി അവരെത്തി.
വിവിധ രോഗങ്ങള്‍ കാരണം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് ദുരിതജീവിതം നയിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളായിരുന്നു അത്. പെരുന്നാള്‍ നമസ്‌കാരശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചാണ് അവര്‍ പിരിഞ്ഞത്. ഇമാം ഷൗക്കത്തലി സഖാഫി പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി.
ജുനൈദ് സഖാഫി മേല്‍മുറി, മുനീര്‍ പൊന്മള, അമീര്‍ മച്ചിങ്ങല്‍, ഇംതിയാസ് മആലി, ശംസുദ്ദീന്‍ സി.കെ, ഷാജി വാറങ്കോട്, സൈഫുദ്ദീന്‍ പൈത്തിനി എന്നിവരുടെ നേതൃത്വത്തില്‍ മഅ്ദിന്‍ ഹോസ്‌പൈസ് പ്രവര്‍ത്തകര്‍ സേവനങ്ങളുമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

