Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘ലെ​റ്റ്സ് കൂ​ൾ’...

‘ലെ​റ്റ്സ് കൂ​ൾ’ പ​ദ്ധ​തി​യു​മാ​യി മാ​ധ്യ​മം ‘വെ​ളി​ച്ചം’; ഇ​നി എ​സ്.​എ​സ്.​എ​ൽ.​സി ഈ​സി

text_fields
bookmark_border
madhyamam-velicham
cancel

മ​ല​പ്പു​റം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യോ​ട് അ​നു​ബ​ന്ധി​ച്ച് മാ​ധ്യ​മം ‘വെ​ളി​ച്ചം’ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന ‘ലെ​റ്റ്സ് കൂ​ൾ’ ക്രാ​ഷ് കോ​ഴ്സി​ന്റെ ഭാ​ഗ​മാ​കാം. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് വെ​ളി​ച്ചം ന​ട​ത്തി​വ​രു​ന്ന ‘കോ​ൾ യു​വ​ർ ടീ​ച്ച​ർ’ പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ‘ലെ​റ്റ്സ് കൂ​ൾ’ ന​ട​പ്പാ​ക്കു​ക.

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ നേ​രി​ട്ടു​കാ​ണാ​നും അ​വ​​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തു​ന്ന​തി​നും സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും അ​ക​റ്റു​ന്ന​തി​നു​മാ​യി പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​ർ ‘ലെ​റ്റ്സ് കൂ​ൾ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലേ​ക്കെ​ത്തും. പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് പാ​ഠ​ഭാ​ഗ​ങ്ങ​ളും മാ​തൃ​ക ചോ​ദ്യ​പേ​പ്പ​റു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തും. മു​ൻ വ​ർ​ഷ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ച​ർ​ച്ച​ചെ​യ്യും.


വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ അ​ധ്യാ​പ​ക​ർ നി​വാ​ര​ണം ചെ​യ്യും. മാ​ത്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സെ​ഷ​നു​ക​ളു​ണ്ടാ​കും. കൂ​ടാ​തെ മ​റ്റു വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക സെ​ഷ​നു​ക​ൾ, പ​രീ​ക്ഷാ​പ്പേ​ടി അ​ക​റ്റാ​നു​ള്ള ക്ലാ​സു​ക​ൾ, മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും.

ഒ​പ്പം പ​രി​ച​യ സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ പ​ഠ​ന ​മെ​റ്റീ​രി​യ​ലു​ക​ളും വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ‘ലെ​റ്റ്സ് കൂ​ൾ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാം. തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് സ്കൂ​ളു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സ്കൂ​ളു​ക​ൾ​ക്ക് ക്യു. ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തു, ഗൂ​ഗി​ൾ ഫോം ​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. 9645006838 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​യി ബ​ന്ധ​പ്പെ​ടാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9645000323, 9645006070.

For registration : https://www.madhyamam.com/Letscool

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VelichamMadhyamamMalappuram NewsLets Cool
News Summary - Madhyamam velicham with Let's Cool initiative-Now SSLC is easy
Next Story