മാധ്യമം-കള്ളിയത്ത് ടി.എം.ടി ഫുട്ബാൾ കാരവൻ രണ്ടാം പര്യടനം ഇന്ന്
text_fieldsമലപ്പുറം: കേരള സൂപ്പർ ലീഗിലെ മലപ്പുറം ഫുട്ബാൾ ക്ലബിന്റെ അപരാജിത കുതിപ്പിനൊപ്പം കള്ളിയത്ത് ടി.എം.ടിയുമായി ചേർന്ന് മാധ്യമം സ്പോർട്സ് നടത്തുന്ന ഫുട്ബാൾ കാരവന്റെ രണ്ടാം ദിവസത്തെ പര്യടനം തിങ്കളാഴ്ച നിലമ്പൂരിൽനിന്ന് ആരംഭിക്കും. നിലമ്പൂർ മാനവേദൻ സ്കൂളിൽ നടക്കുന്ന പരിപാടി ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിലമ്പൂരിൽനിന്ന് ആരംഭിക്കുന്ന ഫുട്ബാൾ കാരവൻ വണ്ടൂർ, മേലാറ്റൂർ, പെരിന്തൽമണ്ണ നഗരങ്ങളിലാണ് പര്യടനം നടത്തുക.
കാരവനിൽ ഷൂട്ടൗട്ട് മത്സരം, ക്വിസ് മത്സരം, കായികതാരങ്ങളെ ആദരിക്കൽ, ഫുട്ബാൾ വിശകലനങ്ങൾ, പഴയ കളിക്കാരുടെ ഓർമകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികളുണ്ടാവും. ജില്ലയിലെ വിവിധ കോളജുകളിലേക്കും കലാലയങ്ങളിലേക്കും കാരവനെത്തും. കായിക-വാണിജ്യ-മാധ്യമ രംഗത്തെ പ്രമുഖർ കൈകോർക്കുന്ന പരിപാടിയിൽ കൈനിറയെ സമ്മാനങ്ങളുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

