മാധ്യമം-കള്ളിയത്ത് ടി.എം.ടി ഫുട്ബാൾ കാരവൻ ;പന്തിൽ ആവേശം നിറച്ച് ആറാം ദിനം
text_fieldsമാധ്യമം-കള്ളിയത്ത് ടി.എം.ടി ഫുട്ബാൾ കാരവൻ
മലപ്പുറം: കള്ളിയത്ത് ടി.എം.ടിയുമായി ചേർന്ന് ‘മാധ്യമം സ്പോർട്സ്’ നടത്തുന്ന ഫുട്ബാൾ കാരവന്റെ ആറാം ദിവസത്തെ പര്യടനം പ്രൗഢമായി. ചൊവ്വാഴ്ച പൂപ്പലം എം.എസ്.ടി.എം കോളജിൽനിന്ന് ആരംഭിച്ച ഫുട്ബാൾ കാരവൻ പയ്യനാട്, ആലുക്കൽ, മഞ്ചേരി നഗരങ്ങളിൽ പര്യടനം നടത്തി. എം.എസ്.ടി.എം കോളജിൽ കാരവന്‍റെ കിക്കോഫ് പ്രിൻസിപ്പൽ ഡോ. സഫീർ നിർവഹിച്ചു. കായികാധ്യപകനായ രോഹിത്, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
പൂപ്പലം അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രിൻസിപ്പലും റിട്ട. കമാൻഡന്റുമായ ഡോ. അബ്ദുറബ്ബി നിസ്താർ ഉദ്ഘാടനം ചെയ്തു. എ.ടി. ഷറഫുദ്ദീൻ, അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. മഞ്ചേരി നറുകര എച്ച്.എം കോളജിലെ കാരവന്റെ കിക്കോഫ് പ്രിൻസിപ്പൽ കെ.എസ്. ദീപ നിർവഹിച്ചു. ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി നവാസ് പങ്കെടുത്തു. മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂളിൽ പ്രിൻസിപ്പൽ ശിഹാബ് കിക്കോഫ് കുറിച്ചു. സ്കൂൾ സൂപ്രണ്ട് അബ്ദുല്ല, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാൻഡിന് സമീപവും ഫുട്ബാൾ കാരവനെത്തി. വിദ്യാർഥികളും കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും കാരവന്റെ ഭാഗമായി. വിവിധ കലാലയങ്ങളിലും നാട്ടിടവഴികളിലും കാരവൻ ഫുട്ബാൾ വസന്തം തീർത്തു. ഷൂട്ടൗട്ട്, ക്വിസ്, ജഗ്ലിങ് തുടങ്ങിയ മത്സരങ്ങളും കായികതാരങ്ങളെ ആദരിക്കൽ, ഫുട്ബാൾ വിശകലനങ്ങൾ, പഴയ കളിക്കാരുടെ ഓർമകൾ തുടങ്ങിയ പരിപാടികളും നടന്നു. വിജയികൾക്ക് ‘മാധ്യമം’ റസിഡൻറ് എഡിറ്റർ ഇനാം റഹ്മാൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

