‘മാധ്യമം ഹെൽത്ത് കെയറി’ലേക്ക് മുള്ള്യാകുർശ്ശി അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികളുടെ സഹായം
text_fields‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് മുള്ള്യാകുർശ്ശി അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ സമാഹരിച്ച തുക പ്രധാനാധ്യാപകൻ കെ.കെ. സകരിയ്യയിൽനിന്ന് ‘മാധ്യമം ഹെൽത്ത് കെയർ’ എക്സിക്യൂട്ടിവ് എം. അബ്ദുല്ല ഏറ്റുവാങ്ങുന്നു
ശാന്തപുരം: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് മുള്ള്യാകുർശ്ശി അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. മദ്റസ അസംബ്ലിയിൽ പ്രധാനാധ്യാപകൻ കെ.കെ. സകരിയ്യയിൽനിന്ന് ‘മാധ്യമം ഹെൽത്ത് കെയർ’ എക്സിക്യൂട്ടിവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ എ. ആസിം അത്ഹർ, എ.പി. അശ്ബ, സി. റിഹ ഫാത്തിമ, എം.കെ. ഹുദ ഫഹദ്, ഇ. അഷ്റ ഫാത്തിമ, കെ.ടി. ഇസ്സ ഫാത്തിമ, കെ.ടി. അഫ്താബ് അഹ്മദ്, എ.കെ. ഇഫ നഹ്റിൻ, ബെസ്റ്റ് മെൻറർ എ.എം. ഫസീലത്ത് എന്നിവർക്ക് മാധ്യമത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
മദ്റസക്കുള്ള ‘മാധ്യമം’ ഉപഹാരം പ്രധാനാധ്യാപകൻ ഏറ്റുവാങ്ങി. അധ്യാപകരായ കെ.പി. മുഹമ്മദ് അലി, എം.കെ. ഫൗസിയ, എം.ടി. ഷമീറ, മദ്റസ കമ്മിറ്റി അംഗം കെ.വി. ഷൗക്കത്ത് എന്നിവർ സംബന്ധിച്ചു.

