‘മാധ്യമം ഹെൽത്ത് കെയറി’ ന് ശാന്തപുരം മോഡൽ എൽ.പി സ്കൂൾ കുരുന്നുകളുടെ സഹായ ഹസ്തം
text_fieldsമാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ശാന്തപുരം മോഡൽ എൽ.പി സ്കൂൾ വിദ്യാർഥിൾ സമാഹരിച്ച തുക സ്കൂൾ പ്രധാനാധ്യാപകൻ എം.എം. അബ്ദുൽ റസാഖിൽനിന്ന് മാധ്യമം
സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ ഏറ്റുവാങ്ങുന്നു
ശാന്തപുരം: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ശാന്തപുരം മോഡൽ എൽ.പി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. 30,305 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചു നൽകിയത്. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ എം.എം. അബ്ദുൽ റസാഖിൽനിന്ന് മാധ്യമം സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ എം.ഇ. അസ്റ മുഹമ്മദ് ഷാഹിർ, എം.ടി. നിയ ഫാത്തിമ, കെ. അസ് ലഹ്, എം.ടി. അഫ് ലഹ്, സി. ഫർഷ ഫഹദ്, ഷെസ പാറയിൽ, അർസ് മുഹമ്മദ്, കെ. അയന ഫാത്തിമ, നിയ, എ. ഇസ്സാൻ, കെ.ടി. അജിയദ്, കെ.പി. ആദം, ജിയാ സൈനബ് എന്നിവർക്കും ബെസ്റ്റ് മെന്റർ കെ.പി. സുനിത എന്നിവർക്കും മാധ്യമത്തിന്റെ മെമന്റോ നൽകി ആദരിച്ചു. സ്കൂൾ മാനേജർ എം.ഇ. അബ്ദുൽ റഹ് മാൻ, മഹല്ല് സെക്രട്ടറി എം.ടി. കുഞ്ഞിപ്പു മാസ്റ്റർ, വൈസ് പ്രസിഡന്റ് കെ.പി. അബ്ദുസ്സമദ്, സ്റ്റാഫ് സെക്രട്ടറി ഷറഫുന്നിസ, സീനിയർ അസിസ്റ്റന്റ് താഹിറ, സ്കൂൾ ലീഡർ കെ. മുഹമ്മദ് റിസ് വി, മാധ്യമം കോഓഡിനേറ്റർമാരായ എ.കെ. ഹനീഫ, ഇ.കെ. അബ്ദുൽ റഷീദ്, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.

