Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഗികൾക്ക് കാരുണ്യഹസ്തവുമായി ഐഡിയൽ ഗ്ലോബൽ സ്കൂൾ

text_fields
bookmark_border
വിദ്യാർഥികൾ സ്വരൂപിച്ച തുക മാധ്യമം ഹെൽത്ത്‌ കെയറിനു കൈമാറി
രോഗികൾക്ക് കാരുണ്യഹസ്തവുമായി ഐഡിയൽ ഗ്ലോബൽ സ്കൂൾ
cancel
camera_alt

മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് ധ​ർ​മ്മ​ഗി​രി ഐ​ഡി​യ​ൽ ഗ്ലോ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പ്പി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ നി​ഷാ​ദ് പു​ല്ല​മ്പ​ല​വ​നി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​ഫ. എ. ​ഹം​സ ഏ​റ്റു​വാ​ങ്ങു​ന്നു

Listen to this Article

വേങ്ങര: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് വേങ്ങര ധർമ്മഗിരി ഐഡിയൽ ഗ്ലോബൽ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.

സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ പ്രിൻസിപ്പൽ നിഷാദ് പുല്ലമ്പലവനിൽനിന്ന് ‘മാധ്യമം’ എരിയ കോഓഡിനേറ്റർ പ്രഫ. എ. ഹംസ തുക ഏറ്റുവാങ്ങി. 81,424 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.

കൂടുതൽ സംഖ്യ കണ്ടെത്തിയ വിദ്യാർഥികളായ ഐന തെക്കേവീട്ടിൽ, ഹംദ ഫാത്തിമ, ഫാത്തിമ റിദ പുൽപ്പാടൻ, ഐറിൻ സകരിയ, മുഹമ്മദ്‌ റിഷിൻ പുൽപ്പാടൻ, നീഷ് ഇനായ, ഹംദ ഫാത്തിമ, സിയാൻ മുഹമ്മദ്‌ ഇക്ബാൽ, നിദ, അസ്‌ലൻ ബിൻ ജലാലുദ്ധീൻ, എമിൻ നൂഹ്, സാദ് ഇബ്നു ജാവിദ്, റസ് വ ലാക്കൽ, ദുആ ജലാലുദ്ദീൻ എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റർ ഫാത്തിമ നിദക്കും ‘മാധ്യമം’ ഉപഹാരം നൽകി.

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സമീറ പുളിക്കൽ, വാർഡ് അംഗങ്ങളായ യു. സക്കീന, എം.വി. ഗൗരി, ടി.കെ. കുഞ്ഞാലൻ കുട്ടി, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ.വി. അബ്ദുസ്സലാം, ജമാഅത്തെ ഇസ്‍ലാമി എ.ആർ നഗർ ഏരിയ പ്രസിഡന്റ്‌ പി.ഇ. ഖമറുദ്ദീൻ, ട്രസ്റ്റ്‌ സെക്രട്ടറി സകരിയ പനക്കൽ, പി.ടി.എ പ്രസിഡന്റ്‌ സകറിയ പുള്ളാട്ട്, സ്കൂൾ മാനേജർ പി.പി. അബ്ദു റഹ്‌മാൻ, ട്രസ്റ്റ്‌ അംഗം ഖാലിദ്, ഇ.കെ. ശബീബ്, പ്രോഗ്രാം കൺവീനർമാരായ ഹന്നത്ത്, മുഹമ്മദ്‌ ഷഫീഖ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ideal Global School extends a helping hand to the sick
Next Story