കളിയാരവത്തിനൊപ്പം കൈനിറയെ സമ്മാനം; മാധ്യമം 'ഡെയ്ലി സന്തോഷം' ഇന്നുമുതൽ
text_fieldsമലപ്പുറം: 75ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിൽ പന്തുരുളാൻ ഇനി ഒരു പകൽ ബാക്കി. കാൽപന്ത് കളിയുടെ ഹൃദയഭൂമിയായ മലപ്പുറം ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന ദേശീയ ഫുട്ബാൾ മേളയുടെ ആരവങ്ങളിൽ പങ്കാളികളാവാൻ 'മാധ്യമ'വും ഒരുങ്ങുകയാണ്.
കുരിക്കൾ പൈപ്പ്ലൈൻസുമായി ചേർന്ന് മാധ്യമം സംഘടിപ്പിക്കുന്ന 'ഡെയ്ലി സന്തോഷം' സന്തോഷ് ട്രോഫി കോണ്ടസ്റ്റ് വെള്ളിയാഴ്ച തുടങ്ങും. ചോദ്യങ്ങൾ എല്ലാ ദിവസവും പത്രത്തിൽ പ്രസിദ്ധീകരിക്കും. ക്യൂ.ആർ കോഡ് സ്കാൻ ചെയ്താണ് ഉത്തരങ്ങൾ അയക്കേണ്ടത്.
മത്സരാർഥികൾ പേര്, സ്ഥലം, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയവ നിർബന്ധമായും നൽകണം. ദിവസേന തിരഞ്ഞെടുക്കുന്ന നാലുപേർക്ക് ആകർഷക സമ്മാനങ്ങൾ. ഫൈനൽ മത്സര ദിവസം തിരഞ്ഞെടുക്കുന്ന മൂന്ന് മെഗാ ചോദ്യോത്തര വിജയികൾക്ക് ബംബർ സമ്മാനവുമുണ്ട്. പ്രതിദിന ചോദ്യങ്ങളുടെ ഉത്തരം അതത് ദിവസം വൈകീട്ട് നാലു വരെയേ സ്വീകരിക്കൂ. ആദ്യ ചോദ്യം ഇന്നത്തെ പത്രത്തിൽ