Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമം, എലൈറ്റ് ലേണേഴ്സ് ‘ഇ.എൽ.ടി.എസ്.ഇ 24 ടാലന്റ് ഹണ്ട്’ ജനുവരി 14ന്

text_fields
bookmark_border
മാധ്യമം, എലൈറ്റ് ലേണേഴ്സ് ‘ഇ.എൽ.ടി.എസ്.ഇ 24 ടാലന്റ് ഹണ്ട്’ ജനുവരി 14ന്
cancel

മലപ്പുറം: ‘മാധ്യമ’വും തിരൂർ എലൈറ്റ് ലേണേഴ്സും സംയുക്തമായി നടത്തുന്ന ഇ.എൽ.ടി.എസ്.ഇ 24 ടാലന്റ് ഹണ്ട് എക്സാം ജനുവരി 14ന് തിരൂർ ഏഴൂർ ഗവ. എച്ച്.എസ്.എസിൽ നടക്കും. പത്താംതരം വിദ്യാർഥികൾക്കാണ് പരീക്ഷ. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.ജി.സി.എസ്.ഇ വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്നവർക്ക് 25,000 രൂപ ക്യാഷ് പ്രൈസ് നൽകും.

രണ്ടാം റാങ്കിന് 15,000 രൂപയും മൂന്നാം റാങ്കിന് 10,000, നാലാം റാങ്കിന് 5,000, അഞ്ചാം റാങ്കിന് 2,000 രൂപയും നൽകും. ആദ്യത്തെ 500 റാങ്കുകാർക്ക് സ്കോളർഷിപ്പും നൽകും. ഒന്നുമുതൽ 10 വരെ റാങ്കുകാർക്ക് 100 ശതമാനം സ്കോളർഷിപ് നൽകും. 11 മുതൽ 50 വരെ റാങ്കുകാർക്ക് 50 ശതമാനവും 51 മുതൽ 100 വരെ റാങ്കുകാർക്ക് 25 ശതമാനവും 101 മുതൽ 200 വരെ 10 ശതമാനവും 201 മുതൽ 500 വരെ അഞ്ച് ശതമാനം സ്കോളർഷിപ്പും ലഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പരീക്ഷയിൽ പ്രവേശനം അനുവദിക്കുക. വിവരങ്ങൾക്ക് ഫോൺ: 9645 900 050.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madhyam, Elite Learners 'E.L.T.S.E 24 Talent Hunt' on January 14
Next Story