മാധ്യമം-എലൈറ്റ് ലേണേഴ്സ് ഇ.എൽ.ടി.എസ്.ഇ 24 ടാലന്റ് ഹണ്ട് എക്സാം വിജയികളെ ഇന്ന് അനുമോദിക്കും
text_fieldsമലപ്പുറം: ‘മാധ്യമ’വും തിരൂർ ‘എലൈറ്റ് ലേണേഴ്സും’ സംയുക്തമായി നടത്തിയ ഇ.എൽ.ടി.എസ്.ഇ 24 ടാലന്റ് ഹണ്ട് എക്സാം വിജയികളെ ഞായറാഴ്ച അനുമോദിക്കും. വൈകീട്ട് നാലിന് എലൈറ്റ് ലേണേഴ്സ് കാമ്പസിലാണ് പരിപാടി. അനുമോദന സദസ്സ് തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം ചെയ്യും. കരിയർ ആചാര്യ ജമാലുദ്ദീൻ മാളിക്കുന്ന് പങ്കെടുക്കും. ജനുവരി 14ന് തിരൂർ ഏഴൂർ ഗവ. എച്ച്.എസ്.എസിലാണ് പത്താംതരം വിദ്യാർഥികൾക്കായി പരീക്ഷ നടത്തിയത്.
എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.ജി.സി.എസ്.ഇ വിദ്യാർഥികളാണ് പങ്കെടുത്തത്. ഒന്നാം റാങ്കിന് 25,000 രൂപ കാഷ് പ്രൈസ് നൽകും. രണ്ടാം റാങ്കിന് 15,000 രൂപയും മൂന്നാം റാങ്കിന് 10,000 രൂപയും നാലാം റാങ്കിന് 5,000 രൂപയും അഞ്ചാം റാങ്കിന് 2,000 രൂപയും നൽകും. പരീക്ഷ എഴുതിയ എല്ലാവർക്കും സ്കോളർഷിപ് ലഭിക്കും. അനുമോദന ചടങ്ങിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

