Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൽ.പി.എസ്.ടി ഉദ്യോഗാർഥി സമരം ഇന്നുമുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ
text_fieldsbookmark_border
മലപ്പുറം: എൽ.പി സ്കൂൾ ടീച്ചർ മുഖ്യപട്ടിക അപാകതകൾ പരിഹരിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയിരുന്ന അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റി.
91 ദിവസം പിന്നിട്ടിട്ടും അധികൃതരിൽനിന്ന് അനുകൂല നടപടിയില്ലാത്തതിനെ തുടർന്നാണ് സമരം തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തിങ്കളാഴ്ച രാവിലെ 11.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മലപ്പുറത്ത് നടന്ന സമരത്തിൽ 51 ഉദ്യോഗാർഥികൾ നിരാഹാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

