Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവോട്ടുറപ്പിക്കാൻ...

വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ

text_fields
bookmark_border
വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ
cancel

ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ -കു​ഞ്ഞാ​ലി​ക്കു​ട്ടി

വ​ളാ​ഞ്ചേ​രി: രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന രീ​തി​യി​ൽ​നി​ന്നും മാ​റി ചി​ല പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളെ തി​ര​ഞ്ഞു​പി​ടി​ച്ച് അ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് മു​സ്‍ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് വ​ളാ​ഞ്ചേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു.​ഡി.​എ​ഫ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്‍ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​ൽ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ, അ​ഷ്റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ, സ​ലാം വ​ളാ​ഞ്ചേ​രി, ടി. ​കെ. ആ​ബി​ദ​ലി, സി. ​ദാ​വൂ​ദ്, കെ. ​മു​സ്ത​ഫ, റം​ല മു​ഹ​മ്മ​ദ്, പി. ​ന​സീ​റ​ലി, സി.​എം. റി​യാ​സ്, മു​ജീ​ബ് വാ​ലാ​സി, ശി​ഹാ​ബ് പാ​റ​ക്ക​ൽ, അ​ൻ​വ​ർ മു​ള​മു​ക്കി​ൽ, ആ​ബി​ദ മ​ൻ​സൂ​ർ, റൂ​ബി ഖാ​ലി​ദ്, ഷാ​ഹി​ന റ​സാ​ക്ക് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഇ​ൻ​ഡ്യ സ​ഖ‍്യം ഫാ​ഷി​സ​ത്തി​നെ​തി​രെ​യു​ള്ള പൊ​തു​വേ​ദി -എം.​എ. ബേ​ബി

നി​ല​മ്പൂ​ർ: കു​റ്റ​വാ​ളി സം​ഘ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റെ​ന്നും ഫാ​ഷി​സ​ത്തി​നെ​തി​രെ​യു​ള്ള പൊ​തു​വേ​ദി​യാ​ണ് ഇ​ൻ​ഡ്യ സ​ഖ‍്യ​മെ​ന്നും സി.​പി.​എം പോ​ളി​റ്റ് ബ‍്യൂ​റോ അം​ഗം എം.​എ. ബേ​ബി. നി​ല​മ്പൂ​രി​ല്‍ എ​ല്‍.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ക​ള്ള​പ്പ​ണ​വും അ​ഴി​മ​തി​യും ത​ട​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ബി.​ജെ.​പി ഇ​ല​ക്ട്ര​ല്‍ ബോ​ണ്ടി​ലൂ​ടെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തു​ക​യും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യു​മാ​യി​രു​ന്നു.

ബി.​ജെ.​പി പ്ര​ധാ​ന ക​ക്ഷി​യ​ല്ലാ​ത്ത വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്‍റെ പ്ര​ധാ​ന നേ​താ​വാ​യ ആ​നി രാ​ജ​ക്കെ​തി​രെ രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ വ്യ​ക്ത​ത​യി​ല്ലാ​യ്മ​യും ആ​ശ​യ പാ​പ്പ​ര​ത്ത​വു​മാ​ണ്. നെ​ഹ്‌​റു​വും ഇ​ന്ദി​ര​യും പ​റ​ത്തി​യ കോ​ണ്‍ഗ്ര​സ് പ​താ​ക ഉ​യ​ര്‍ത്താ​നാ​കാ​ത്ത ഗ​തി​കേ​ടി​ലാ​ണ് വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ വോ​ട്ട് തേ​ടു​ന്ന​ത്. ഫാ​ഷി​സ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ കോ​ണ്‍ഗ്ര​സി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യ​ഗം പി.​കെ. സൈ​ന​ബ, ജി​ല്ല ക​മ്മി​റ്റി​യ​ഗം ജോ​ര്‍ജ് കെ. ​ആ​ന്റ​ണി, സി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി​യ​ഗം പി.​എം. ബ​ഷീ​ര്‍, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം, ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ന്‍, പി.​ടി. ഉ​മ്മ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മ​ല​യോ​ര​ത്തി​ന്റെ സ്നേ​ഹ​മേ​റ്റു​വാ​ങ്ങി ആ​നി രാ​ജ

കാ​ളി​കാ​വ്: ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​ന​ത്തി​ൽ മ​ല​യോ​ര​ത്തി​ന്റെ മ​ന​സ്സി​ലേ​ക്കി​റ​ങ്ങി വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ.

ചോ​ക്കാ​ട്, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ടാ​ണ് പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യ​യ​ത്. മി​ക്ക സ്ഥ​ല​ക​ളി​ലും സ്ത്രീ​ക​ളും ക​ർ​ഷ​ക​രു​മ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ കാ​ത്തു നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.

സി.​പി.​എം കാ​ളി​കാ​വ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​ഫൈ​സ​ൽ, ചോ​ക്കാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ടി. മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു. കാ​ളി​കാ​വി​ൽ സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കൊ​ല്ലാ​ര​ൻ ഫൈ​സ​ലി​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു ഉ​ച്ച​ഭ​ക്ഷ​ണം. തു​ട​ർ​ന്ന് തു​വ്വൂ​ർ, ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalappuramLok Sabha Elections 2024
News Summary - Lok Sabha Election Malappuram
Next Story