കാൽനടയായി പാലക്കാേട്ടക്ക്; സാന്ത്വനമായി കൂട്ടിലങ്ങാടി പഞ്ചായത്ത് ഭരണസമിതി
text_fieldsകൂട്ടിലങ്ങാടി: വള്ളിക്കാപ്പറ്റയിൽ അവശരായി കണ്ട അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും വാഹന സൗകര്യവും ഒരുക്കി കൂട്ടിലങ്ങാടി പഞ്ചായത്ത് ഭരണസമിതി. കെട്ടിട നിർമാണ മേഖലയിൽ ജോലിയാവശ്യാർഥം മധ്യപ്രദേശിൽനിന്ന് മഞ്ചേരിയിലേക്ക് വന്നതാണ് ഇവർ.
തൊഴിലാളികളെ ഏജൻറ് കൈവെടിയുകയും ഗത്യന്തരമില്ലാതെ നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘം. പാലക്കാട്ടുനിന്ന് മധ്യപ്രദേശിലേക്ക് എടുത്ത ടിക്കറ്റുമായി പണമില്ലാത്തതിെൻറ പേരിൽ പാലക്കാട് വരെ കാൽനടയായി പോവുകയായിരുന്നു ഇവർ. എല്ലാവർക്കും ഭക്ഷണം ഹോട്ടലിൽനിന്നും എത്തിച്ച് നൽകുകയും ഒരു ടൂറിസ്റ്റ് ബസ് ഏർപ്പാട് ചെയ്ത് സർക്കിൾ ഇൻസ്പെക്ടറുടെ പ്രത്യേക അനുമതിയോടെ പാലക്കാട് െറയിൽവേ സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഹുസൈൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. ജലാൽ, വാർഡ് മെംബർമാരായ ഹംസ, നാസർ, ഷമീറലി കുറ്റീരി, കെ. സാലിം, സമദ് കുറ്റീരി, കെ. ഷിയാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

