Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാങ്കർലോറിയിൽ കക്കൂസ് മാലിന്യവുമായി എത്തിയവരെ നാട്ടുകാർ പിടികൂടി

text_fields
bookmark_border
ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു
ടാങ്കർലോറിയിൽ കക്കൂസ് മാലിന്യവുമായി എത്തിയവരെ നാട്ടുകാർ പിടികൂടി
cancel
camera_alt

മാ​ലി​ന്യ​മൊ​ഴു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ ടാ​ങ്ക​ർ​ലോ​റി

പെരിന്തൽമണ്ണ: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യമൊഴുക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കർലോറി നാട്ടുകാർ തടഞ്ഞു. അങ്ങാടിപ്പുറം പഞ്ചായത്തിൽ പൂപ്പലം മത്സ്യമാർക്കറ്റിന് സമീപമാണ് കക്കൂസ് മാലിന്യവുമായി ലോറിയെത്തിയത്. സംശയം തോന്നിയ നാട്ടുകാർ സംഘടിച്ചതോടെ വാഹനത്തിലുള്ളവർ രക്ഷപ്പെട്ടു.

വാഹനം തടഞ്ഞ് നാട്ടുകാർ അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതരെയും പെരിന്തൽമണ്ണ പൊലീസിനെയും അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ടാങ്കർ ലോറി നിർത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ ചിലർ പരിശോധിച്ചപ്പോഴാണ് പെരിന്തൽമണ്ണ- ഊട്ടി റോഡിൽ റോഡരികിൽ മാലിന്യം ഒഴുക്കാനുള്ള ഒരുക്കം നടക്കുന്നതായി കണ്ടത്. ഈ ഭാഗത്ത് കുടിവെള്ള പദ്ധതികളുടെ കിണറുകളുണ്ട്.

പലപ്പോഴും ചാക്കിൽകെട്ടിയ നിലയിൽ ഈ ഭാഗത്ത് മാലിന്യം തള്ളാറുണ്ട്. പൊലീസിന്റെ രാത്രികാല പരിശോധന വേണ്ടവിധം നടക്കാത്തതും പഞ്ചായത്ത് കാര്യമായി ഇടപെടാത്തതുമാണ് മാലിന്യമൊഴുക്കുന്നവർക്ക് തുണയാവുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Locals Catch Tanker Lorry Carrying Toilet Waste
Next Story