പെരുവള്ളൂർ നിലനിർത്താൻ യു.ഡി.എഫ്, പിടിച്ചെടുക്കാൻ എൽ.ഡി.എഫ്
text_fieldsപെരുവള്ളൂർ: 2000ൽ പിറവി എടുത്ത പെരുവള്ളൂർ പഞ്ചായത്തിൽ നാളിതുവരെയായി യു.ഡി.എഫ് ആണ് പഞ്ചായത്ത് ഭരണം കയ്യാളുന്നത്.തേഞ്ഞിപ്പലം പഞ്ചായത്ത് വിഭജിച്ചിട്ടാണ് പെരുവള്ളൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. പരമ്പരാഗതമായി ലീഗിന് വേരോട്ടമുള്ള സ്ഥലമാണിത്.19 വാർഡുകളാണ് ഉണ്ടായിരുന്നത്.എന്നാൽ വാർഡ് വിഭജനം കഴിഞ്ഞതോടെ 21 വാർഡ് ആയി വർധിച്ചു. 2015ൽ എൽ.ഡി.എഫിന് ആറു സീറ്റ് ഉണ്ടായിരുന്നത്.
2020 ലെ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മാത്രമായി ചുരുങ്ങി. യു.ഡി.എഫ് 16 സീറ്റ് നേടി. വിമത സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചുവന്ന അംഗം യു.ഡി.എഫിനോട് ചേർന്ന് സഹകരിക്കാൻ തീരുമാനിച്ചതോടെ സീറ്റുകളുടെ എണ്ണം 17 ആയി. കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാൻ ലക്ഷ്യം മുന്നിൽ കണ്ട് എൽ. ഡി. എഫ്. പ്രചരണരംഗത്ത് നിറഞ്ഞു നിൽക്കുന്നത്. ഭരണം നിലനിർത്താനും നിലവിലെ സീറ്റുകൾ എണ്ണം കൂട്ടുവാനും ലക്ഷ്യമിട്ടാണ് യു. ഡി. എഫ്. ഓരോ ദിവസവും പ്രചരണ രംഗത്ത് ഉള്ളത്. യു.ഡി. എഫിൽ
14 സീറ്റിൽ ലീഗും ഏഴ് സീറ്റിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. എൽ. ഡി.എഫ് മത്സരിക്കുന്ന 21 സീറ്റിൽ മൂന്ന് സീറ്റിൽ സി. പി. എം. പാർട്ടി ചിഹ്നത്തിലും 15 സീറ്റിൽ എൽ.ഡി.എഫ്. സ്വാതന്തരും ഒരു സീറ്റിൽ സി. പി. ഐയും രണ്ട് സീറ്റിൽ സ്വാതന്ത്ര സ്ഥാനാർഥികളുമാണ് രംഗത്തുള്ളത്. ബി. ജെ. പി. 15 സീറ്റിലും വെൽഫയർ പാർട്ടി ഒരു സീറ്റിലും മത്സര രംഗത്തുണ്ട്. ആദ്യമായിട്ടാണ് പെരുവള്ളൂരിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

