Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്ദേശ തെരഞ്ഞെടുപ്പിന് അങ്കം കുറിച്ചു; സജീവമായി പ്രിൻറിങ് സ്ഥാപനങ്ങൾ

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പിന് അങ്കം കുറിച്ചു; സജീവമായി പ്രിൻറിങ് സ്ഥാപനങ്ങൾ
cancel

മഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പി​െൻറ തീയതി പ്രഖ്യാപിച്ചതോടെ സജീവമായി പ്രിൻറിങ് സ്ഥാപനങ്ങൾ. ലോക്ഡൗണും കോവിഡും തീർത്ത പ്രതിസന്ധി തെര​െഞ്ഞടുപ്പിലൂടെ മറികടക്കാനാണ് സ്ഥാപനങ്ങളുടെ ശ്രമം.

ഇത്തവണ ഫ്ലക്സ് ബോർഡുകൾക്ക് പകരം തുണികൊണ്ടും പേപ്പർ കൊണ്ടുള്ള ബോർഡുകൾക്കുമാണ് കൂടുതൽ ആവശ്യക്കാർ. ബാനറുകള്‍, സ്​റ്റിക്കറുകള്‍, പോസ്​റ്ററുകൾ, കട്ടൗട്ടുകൾ എന്നിവക്കും ആവശ്യക്കാരെത്തിത്തുടങ്ങി. സ്ഥാപങ്ങളിലെല്ലാം തിരക്ക് കണക്കിലെടുത്ത് പുതിയ ഡിസൈനർമാരെ എത്തിച്ചിട്ടുണ്ട്.

സ്‌ക്വയർ ഫീറ്റിന് 25 മുതല്‍ 35 രൂപവരെയാണ് ഈടാക്കുന്നത്. നൂറുകണക്കിന് ബാനറുകളും പോസ്​റ്ററുകളും ഇതിനോടകം തയാറാക്കി കഴിഞ്ഞു. കോവിഡ് സാഹചര്യത്തിൽ ഇത്തവണ സമൂഹമാധ്യമങ്ങളിലൂടെയുമുള്ള പ്രചാരണം ശക്തമാകുമെന്നുറപ്പാണ്. ഇതിനായി വിഡിയോകളും ഫോട്ടോകളും ഡോക്യുമെൻററികളും തയാറാക്കാൻ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും സ്ഥാനാർഥികളെയും മുന്നണികളെയും സമീപിച്ചെത്തുന്നുണ്ട്. രാഷ്​ട്രീയ പാർട്ടികളെല്ലാം തങ്ങളുടെ ചിഹ്നങ്ങളുള്ള പോസ്​റ്റ​റുകൾ പതിച്ചുതുടങ്ങി.

വൈദ്യുതി കാലുകളിലും പൊതുനിരത്തുകളിലുമെല്ലാം ചിഹ്നങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പഴമ ചോരാതിരിക്കാൻ മതിലുകളിലെല്ലാം ചുമരെഴുത്തും സജീവമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - local body election 2020 printing shops began active
Next Story