തുടർച്ച ഉറപ്പെന്ന് എൽ.ഡി.എഫ്; പ്രതീക്ഷയിൽ യു.ഡി.എഫ്
text_fieldsതൃപ്രങ്ങോട്: 2015 മുതൽ എൽ.ഡി.എഫ് ഭരിക്കുന്ന തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിൽ വികസന നേട്ടങ്ങൾ മൂന്നാമതും അധികാരത്തിലേറ്റുമെന്ന ഉറച്ചവിശ്വാസത്തിലാണ് എൽ.ഡി എഫ്. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്രക്കായി ഒരുക്കിയ കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി, വിശക്കുന്നവർക്കായി ഒരുക്കിയ സൗജന്യ ഇച്ചഭക്ഷണപദ്ധതി എന്നിവ സംസ്ഥാനത്തുതന്നെ ഏറെ ശ്രദ്ധപിടിച്ചു പറ്റിയവയാണെന്നും ഇതൊക്കെ വോട്ടായി മാറുമെന്ന പ്രതീക്ഷയോടെയാണ് ഇത്തവണത്തെ പോരാട്ടമെന്നും നേതാക്കൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, എല്ലാവിധ ഭൗതിക സാഹചര്യങ്ങളുമുണ്ടായിട്ടും അതൊന്നും വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാത്തതിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും ഇത് യു.ഡി.എഫിന്റെ തിരിച്ചുവരവിന് സഹായകരമാകുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാണ് യു.ഡി.എഫ് പോരാട്ടം.
നിലവിൽ എൽ.ഡി.എഫിന് 13ഉം യു.ഡി.എഫിന് എട്ടും അംഗങ്ങളാണുള്ളത്. ഇപ്പോൾ 22 സീറ്റിൽ സി.പി.എമ്മും രണ്ടിൽ സി.പി.ഐയും മത്സരിക്കുന്നു. യു.ഡി.എഫിൽ ലീഗ് 14 സീറ്റിലും കോൺഗ്രസ് 10 സീറ്റിലും ജനവിധി തേടുന്നു. 14 സീറ്റിൽ ബി.ജെ.പിയും ഓരോ സീറ്റിൽ എൻ.സി.പിയും എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ട്. 24 വാർഡിൽ എട്ടിടത്ത് നേരിട്ട് പോരാട്ടം നടക്കുമ്പോൾ 12 ഇടത്ത് ത്രികോണ മത്സരവും നാലിടത്ത് ചതുർ കോണ മത്സരവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

