Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലിങ്ക് ഓപ്പൺ ആയില്ല;...

ലിങ്ക് ഓപ്പൺ ആയില്ല; സി.എം.എ പരീക്ഷ എഴുതാനാവാതെ വിദ്യാർഥികൾ

text_fields
bookmark_border
CMA exam
cancel

തിരൂരങ്ങാടി: ലിങ്ക് ഓപ്പണാകാത്തതിനെ തുടർന്ന് സി.എം.എ (കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്) ഫൗണ്ടേഷൻ പരീക്ഷ എഴുതാനാകാതെ നിരവധി വിദ്യാർഥികൾ. കൽക്കത്ത കേന്ദ്രീകരിച്ച് ദി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എം.എ.ഐ) ബോർഡാണ് കോഴ്‌സ് പഠിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തിന് ലിങ്കിൽ കയറി ലോഗിൻ ചെയ്യാനായിരുന്നു പറഞ്ഞിരുന്നത്.

പത്തര വരെ സമയം കൊടുത്തിരുന്നെങ്കിലും ലിങ്കിൽ കയറാനോ ലോഗിൻ ചെയ്യാനോ പറ്റിയില്ല. രക്ഷിതാക്കൾ അതത് സ്ഥാപനങ്ങളിൽ വിവരം അറിയിക്കുകയും ബോർഡിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്‌തു. ഇതോടെ ലോഗിൻ ചെയ്യാൻ പതിനൊന്ന് വരെ വീണ്ടും സമയം ദീർഘിപ്പിച്ച് നൽകിയെങ്കിലും ലിങ്ക് ഓപ്പൺ ആക്കാനോ പരീക്ഷ എഴുതാനോ പറ്റിയില്ല. ലിങ്ക് തുറന്നവരിൽ പലർക്കും വേണ്ടവിധം പരീക്ഷ എഴുതാൻ സമയവും കിട്ടിയില്ല. ആറുമാസം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ.

ഫൗണ്ടേഷൻ, ഇന്റർ, ഫൈനൽ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് സി.എം.എക്കുള്ളത്. ഡിഗ്രിയില്ലാത്ത കുട്ടികൾക്ക് ഇന്റർ കോഴ്‌സിന് ചേരണമെങ്കിൽ ഫൗണ്ടേഷൻ പരീക്ഷ എഴുതണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറെ പരിമിതമായ സീറ്റുകളുള്ള ഈ കോഴ്‌സിന്റെ ഇന്റർ അടുത്തദിവസങ്ങളിലായി ആരംഭിക്കാനിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - link did not open; students unable to write CMA exam
Next Story